topnews

സെല്‍ഫിയെടുക്കവേ കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ്  മരിച്ചു

വിഴിഞ്ഞം: സെല്‍ഫിയെടുക്കവേ ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ്  മരിച്ചു. പുനലൂര്‍ ഇളമ്പല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ ജ്യോതിഷ് എസ്.(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു അപകടം.

ആഴിമല ശിവക്ഷേത്രദര്‍ശനത്തിനുശേഷം ജ്യോതിഷും സംഘവും കടല്‍ത്തീരത്തേക്കു പോകാന്‍ താഴത്തെ പാറക്കെട്ടുകളിലെത്തുകയായിരുന്നു. അപകടമേഖലയായതിനാല്‍ ഇവിടെ സ്ഥാപിച്ച നിയന്ത്രണ ബോര്‍ഡുകളിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു സംഘം ഇവിടെ എത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടുകളിലേക്ക് തിരമാല അടിച്ചുകയറുകയും തുടർന്ന് കടലില്‍ വഴുതി വീണ ജ്യോതിഷിനെ കാണാതാവുകയും ചെയ്‌തു.

സംഭവം കണ്ട സുഹൃത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാര്‍ഡുൾപ്പെടെയുള്ളവര്‍ വിവരമറിയുന്നത്. ഉടനെ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസിന്റെ പട്രോളിങ് ബോട്ടുപയോഗിച്ചു നടത്തിയ തിരച്ചിലില്‍ അടിമലത്തുറ ഫാത്തിമമാത പള്ളിക്കു സമീപത്തെ കടലില്‍ ഒഴുകിപ്പോകുന്ന കണ്ട യുവാവിനെ വടമുപയോഗിച്ച്  ബോട്ടിലേക്കു വലിച്ചുകയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.

Karma News Network

Recent Posts

കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള…

17 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

46 mins ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

1 hour ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

2 hours ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

11 hours ago