തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി പി എം മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം വി ഗോവിന്ദനും കെ രാധാകൃഷ്ണനുമാണ് മന്ത്രിമാരായത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ പി രാജീവിനും കെ എന്‍ ബാലഗോപാലിനും ഇടം ലഭിച്ചു.
ഡി വൈ എഫ് ഐ പ്രതിനിധിയായി പി എം മുഹമ്മദ് റിയാസ് മന്ത്രിയാകുമ്ബോള് മുന്‍ എം പി കൂടിയായ എം ബി രാജേഷ് സ്പീക്കറാകും. ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനായിരുന്നു സ്പീക്കര്‍. കഴിഞ്ഞ മന്ത്രിസഭയിലേത് പോലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു. എന്നാല്‍ കെ കെ ശൈലജയ്ക്ക് മന്ത്രിസഭയില്‍ ഇടംലഭിച്ചില്ല.
സി പി എം മന്ത്രിമാര്‍
എം വി ഗോവിന്ദന്
കെ രാധാകൃഷ്ണന്
കെ എന്‍ ബാലഗോപാല്‍
പി രാജീവ്
വി.എന്‍. വാസവന്
സജി ചെറിയാന്
വി ശിവന്‍കുട്ടി
മുഹമ്മദ് റിയാസ്
ആര് ബിന്ദു
വീണ ജോര്‍ജ്
വി അബ്ദുറഹ്മാന്
മുന്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന് സി പി എമ്മിന്റെ പാര്‍ലമെന്റെറി സെക്രട്ടറിയും കെ കെ ശൈലജ പാര്‍ട്ടി വിപ്പുമാകും.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…