entertainment

കൃപാസനത്തിൽ പോയി ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ചതോടെ അനിയന്റെ വിവാഹം നടന്നു, സാക്ഷ്യപ്പെടുത്തലുമായി ധന്യ

ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്‌ക്രീനിൽ എത്തി നിൽക്കുന്ന താരമാണ്‌ ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്‌ക്രീനിൽ നിന്നും കാണാതായി പക്ഷെ ഇപ്പോൾ താരം തിരിച്ച് വന്നിരിക്കുകയാണ്, നിരവധി സിനിമകളിൽ ധന്യ നായികയും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തിന് പുറമെ ധന്യ നല്ലൊരു നർത്തകിയും മോഡലും ഒക്കെയാണ്. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. താരോത്സവത്തിലെ വിന്നറായ ജോണുമായി 2012 ൽ ആയിരുന്നു ധന്യ വിവാഹിതയായത്.ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. ജൊഹാൻ എന്നാണ് മകന്റെ പേര്. അഭിനയതിൽ നിന്നും മാറിനിന്ന ധന്യ ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. ബി​ഗ് ബോസ് സീസൺ 4ലും പങ്കെടുത്തിരുന്നു.

ഇപ്പോളിതാ കൃപാസനത്തിൽ ഉടമ്പടിവെച്ച് പ്രാർത്ഥിച്ചതിനെക്കുറിച്ച് ധന്യ പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. എന്റെ സഹോദരന്റെ കല്യാണം എന്റെ വലിയ സ്വപ്‌നമായിരുന്നു. സെൻട്രൻ ഗവൺമെന്റ് ഉദ്യോഗസ്ഥനായിട്ടും, സാമ്പത്തികമായും കുടുംബ പരമായും വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും, സഹോദരന്റെ കല്യാണം എന്തുകൊണ്ടോ നടക്കുന്നില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, എന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തിൽ എനിക്ക് ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് അവന്റെ കല്യാണം നടക്കാത്തത് എന്ന്. അത് എന്നെ മാനസികമായി വളരെ അധികം തകർത്തി. അവന്റെ കല്യാണം ഒന്ന് നടന്ന് കാണാനായി പ്രാർത്ഥിയ്ക്കാത്ത ഇടങ്ങളില്ല. അവസാനമാണ് കൃപാസനത്തിൽ എത്തുന്നത്.

കൃപാസനത്തിൽ കൃത്യമായ സമയം പറഞ്ഞ്, ഉടമ്പടി വച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹിയ്ക്കുന്നത് നടക്കും എന്ന് പറഞ്ഞത് അനുസരിച്ച് ഞാൻ അവിടെ എത്തി. അവിടെ പ്രാർത്ഥിച്ചു തുടങ്ങിയപ്പോൾ തന്നെ, എന്തായാലും അവന്റെ കല്യാണം നടക്കും എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു. 2019 സെപ്റ്റംബറിന് അകം സഹോദരന്റെ കല്യാണം നടക്കണം എന്നാണ് ഞാൻ പ്രാർത്ഥിച്ചിരുന്നത്. എന്നാൽ അതിന് ഇടയിൽ ജീവിതത്തിലും, ലോകത്ത് തന്നെയും പല വെല്ലുവിളികളും ഉണ്ടായി.

സീതാ കല്യാണം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് ഞാൻ ഇവിടെ വന്ന് പ്രാർത്ഥിയ്ക്കാൻ തുടങ്ങിയത്. എത്ര ഹെക്ടിക് ആയ ഷൂട്ടിങ് ആണെങ്കിലും രാവിലെയും വൈകിട്ടും ഉള്ള പ്രാർത്ഥന ഞാൻ മുടക്കിയില്ല. അതിനിടയിൽ കൊവിഡ് വന്നു. ഷൂട്ടിങ് മുടങ്ങി. ആ സമയത്ത് ആണ് അമ്മയ്ക്ക് കാൻസർ ആണ് എന്ന് അറിയുന്നത്. അതോടെ ഞാൻ വീണ്ടും തളർന്നു. പക്ഷെ പ്രാർത്ഥന മുടക്കിയില്ല. അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല

കൊവിഡ് കാരണം ലോകം മുഴുവൻ ലോക്ക് ഡൗണിൽ നിൽക്കുന്ന സമയത്ത്, അമ്മ കാൻസറിന്റെ നടുവിൽ നിൽക്കുന്ന സമയത്ത് അനിയന് കല്യാണം നടക്കുക എന്നത് വീണ്ടും വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയായിരുന്നു. പക്ഷെ രണ്ട് വർഷം നടക്കാതിരുന്ന അനിയന്റെ വിവാഹം 2019 സെപ്റ്റംബർ മാസത്തിന് മുന്നെ അതിന്റെ സൂചന നൽകി. സെപ്റ്റംബർ മാസത്തിന് മുൻപ് ഒരു ആലോചന വന്നു. അതും വീട്ടിൽ നിന്ന് അധികം ദൂരത്ത് നിന്ന് അല്ലാതെ തന്നെ. ഞങ്ങൾ കുട്ടിയെ പോയി കണ്ടു, സഹോദരന് ഇഷ്ടപ്പെട്ടു. സെപ്റ്റംബറിൽ തന്നെ കല്യാണം ഉറപ്പിച്ചു. നവംബറിൽ കല്യാണം നടന്നു.

എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. പക്ഷെ അതൊന്നുമല്ല ഞാൻ കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചത്. ഞാൻ കാരണം എന്റെ സഹോദരന്റെ ജീവിതം ഒന്നും അല്ലാതെയാവുക എന്നത് എനിക്ക് ആലോചിക്കാൻ പോലും കഴിയാത്ത വേദനയാണ്. അത് നടക്കണം എന്ന് മാത്രമാണ്. എന്റെ ആഗ്രഹം എന്താണോ, അത് ഞാൻ പറഞ്ഞ സമയത്ത് തന്നെ സാധിച്ചു കിട്ടി. ഒരു അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.

എനിക്ക് ഉണ്ടായ ഈ അനുഭവം, സാക്ഷ്യം പറയാൻ ഞാൻ ഇത്രയും വൈകിയത് എന്താണ് എന്ന് എല്ലാവരും ചിന്തിയ്ക്കുന്നുണ്ടാവും. പക്ഷെ ഒരു നടി എന്ന നിലയിലുള്ള ചമ്മലായിരുന്നു എനിക്ക്. പറയണം എന്ന് ആഗ്രഹം ഉണ്ടായിട്ടും പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു. പക്ഷെ ഇന്ന് ഇവിടെ ഇത് പറയാനായി എന്നെ എത്തിച്ചതും ആ ശക്തിയാണ്.

അന്ന് ഞാൻ വച്ച ഉടമ്പടിയിൽ എന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അവിടെയും ദൈവത്തിന്റെ കരങ്ങൾ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി. എനിക്ക് ബിഗ്ഗ് ബോസ് പോലൊരു ഷോ കിട്ടി. അതിന് ശേഷം ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന നിലയിൽ എനിക്ക് വർക്കുകൾ വന്നുകൊണ്ടേയിരിയ്ക്കുന്നു. എല്ലാവരും കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും എനിക്ക് ദൈവത്തിന്റെ സ്പർശനം കിട്ടി.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

8 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

9 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

9 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

10 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

10 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

11 hours ago