topnews

ഞാൻ ഒരാൾക്കും പൈസ കൊടുക്കാനില്ല, നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്- ധർമജൻ

വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തതിൽ പ്രതികരണവുമായി ധർമജൻ ബോൾ​ഗാട്ടി. മൂവാറ്റുപുഴ സ്വദേശി ആസിഫ് അലിയാർ മീൻകടയുടെ ഫ്രാഞ്ചൈസി ഇടപാടിന്റെ പേരിൽ 43 ലക്ഷം പലപ്പോഴായി വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്.

ഇപ്പോളിതാ സംഭവത്തിൽ വിശദീകരണവുമായി ധർമജൻ എത്തുകയാണ്. ഇത് വ്യാജവാർത്തയാണ്. ഇതുവരെ ഒരാളുടെ എങ്കിലും കയ്യിൽനിന്നു പണം വാങ്ങിയതിൻറെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കിൽ പലിശ സഹിതം തിരിച്ചു നൽകും. തനിക്കെതിരെ വ്യാജ പരാതി നൽകിയ ആൾക്കെതിരെയും കൂട്ടുകാർ മനപ്പൂർവം ചതിച്ചതാണെങ്കിൽ അവർക്കെതിരെയും കേസുകൊടുക്കും, ഒരാൾക്കു പൈസ കൊടുക്കാനുണ്ടെങ്കിൽ അതിനൊരു തെളിവു വേണ്ടേ? ഇതൊന്നുമില്ല. സത്യസന്ധമായി പറഞ്ഞാൽ ജീവിതത്തിൽ ഒരാൾക്കും ഞാനങ്ങോട്ടു പൈസ കൊടുക്കാനില്ല. കടകൾ ഉദ്ഘാടനം ചെയ്തുകൊടുത്തു നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്. കുറേ പേർ അതുകൊണ്ടു ജീവിക്കുമല്ലോ എന്നു കരുതിയാണ് ചെയ്തത്. ഈ കേസിൽ വ്യവഹാരപരമായി ഒരു പങ്കാളിയില്ല. ഒരു അഞ്ചു രൂപ പോലും കൊടുക്കാനുണ്ടെന്നു തെളിയിക്കാൻ പറ്റിയാൽ മാത്രമേ എൻറെ പേരിൽ വാർത്ത കൊടുക്കുന്നതിൽ ശരിയുള്ളൂ

എന്റെ കയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു

Karma News Network

Recent Posts

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ…

4 mins ago

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

20 mins ago

കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള…

51 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

1 hour ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

2 hours ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

2 hours ago