kerala

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്ക് – പ്രതിപക്ഷം

തിരുവനന്തപുരം . ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് പ്രതിപക്ഷം. സർക്കാരിന് ഒരു പങ്കുമില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ചൊവ്വാഴ്ച ചോദിച്ചത്. ചോദിച്ചു. ലൈഫ് മിഷൻ കോഴയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോരിൽ സഭാ നടപടികൾ തടസ്സപ്പെടുന്നത് ഈ സാഹചര്യത്തിലായിരുന്നു.

ലൈഫ് കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിരുന്നത്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടുകളിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു മാത്യു കുഴൽ നാടന്റെ ശ്രമം. യൂണിടാകും – റെഡ് ക്രെസന്റുമായുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെ ന്നായിരുന്നു മന്ത്രി എംബി രാജേഷ് ഇതിനു മറുപടി പറഞ്ഞത്.

ലൈഫ് മിഷൻ കേസിലെ വാട്സ്ആപ്പ് ചാറ്റുകൾ മാത്യു കുഴൽനാടൻ വായിച്ചതോടെ വിറളിപൂണ്ട ഭരണപക്ഷം പ്രക്ഷുപ്തമാവുകയായിരുന്നു. ശിവങ്കർ-സ്വപ്ന വാട്സ് ആപ് ചാറ്റുകൾ അടിസ്ഥാനമാക്കിയുള്ള കുഴൽനാടന്റെ ആരോപണത്തിലും മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ബഹളമയമാക്കുന്നത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം ആണ് തുടർന്ന് നടന്നത്. 10 മിനിട്ടോളം സഭാ നടപടികൾ നിർത്തിവച്ചു. ഇഡി റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയക്കാമെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ അതു വിലക്കുകയായിരുന്നു.

സംസ്ഥാന ഏജൻസികളുടെ അന്വേഷ പരിധിയിൽ നിൽക്കാത്ത വിഷയമായതു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആ യുക്തി ലൈഫ് മിഷൻ കേസിലും ബാധമാകില്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് അപ്പോൾ ചോദിച്ചത്. സ്പീക്കറെ പോലും അഗീകരിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷമാണ് സഭ സത്ംഭിപ്പിച്ചത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ പിന്നീട് ഇറങ്ങി പോവുകയായിരുന്നു.

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

14 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

15 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

46 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

49 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago