entertainment

ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ്, ഹൃദയം തൊടുന്ന കുറിപ്പുമായി ദിവ്യ ഉണ്ണി

ഇളയ മകൾ ഐശ്വര്യക്ക് രണ്ട് വയസ്സ് തികഞ്ഞ സന്തോഷം പങ്കുെവച്ച് ദിവ്യ ഉണ്ണി. ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നു എന്ന് മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രത്തിനൊപ്പം കുറിച്ചു. കുഞ്ഞാവയ്​ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രം നിരവധി പേർ ഷെയറും ചെയ്തു. നിരവധിപ്പേർ ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പോസ്റ്റിന് താഴെ.

ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളിൽ മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച്‌ ഇപ്പോൾ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്.

താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ.

2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു

Karma News Network

Recent Posts

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

28 mins ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

1 hour ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

1 hour ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

11 hours ago