kerala

ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒമ്പതാം ക്ലാസ് വരെയാണ് അടയ്ക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്  സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുത്തത്.

ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം. മറ്റേന്തെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.

യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.

എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പും, സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്.

Karma News Network

Recent Posts

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

30 mins ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

35 mins ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

59 mins ago

വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മീര ജാസ്മിൻ, ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി…

1 hour ago

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, വലഞ്ഞ് 40ഓളം രോഗികൾ

പെരുമ്പാവൂർ : 40ഓളം രോഗികൾക്ക് ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള…

1 hour ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

2 hours ago