Premium

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ മന്ത്രിയെ പുറത്താക്കാൻ ധൈര്യമുണ്ടോ? വെള്ളം കുടിച്ച് പിണറായി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം, വീണിടത്ത് കിടന്ന് ഉരുണ്ട് മുഖ്യമന്ത്രി. പാര്‍ട്ടി കൈമലര്‍ത്തുമ്പോൾ മുഖ്യനെ നിര്‍ത്തിപ്പൊരിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ. മുഖ്യമന്ത്രിയെ ചോദ്യശരങ്ങളില്‍ നിര്‍ത്തിയിരിരിക്കുകയാണ് വിഡി സതീശന്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്. മുഖ്യമന്ത്രി അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുകയാണ്.

ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ട്. യുഡിഎഫും കോണ്‍ഗ്രസും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ വിഷയത്തില്‍, ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല, എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ആ വേലത്തരം കൈയ്യിലിരിക്കട്ടേയെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍ പറയുകയുണ്ടായി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടിയില്‍ ആകെ പണികിട്ടി നില്‍ക്കുകയാണ് സിപിഎം. ചെറുപ്പക്കാരെ വഞ്ചിക്കുന്ന ഈ നടപടിയില്‍ എന്തേ പാര്‍ട്ടി വാ തുറക്കുന്നില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു. പ്രതിരോധത്തിലായതോടെ പാര്‍ട്ടി ഇപ്പോള്‍ കൈ മലര്‍ത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ നേതൃത്വത്തിന് അതൃപ്തി.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്. അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. സര്‍ക്കാര്‍ തന്നെ തീരുമാനം തിരുത്തിയതിനാല്‍ അന്വേഷണത്തിന്റെ കാര്യമില്ല. മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഉത്തരവു സംബന്ധിച്ച് എല്‍ഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തില്ല. ഇതിനാല്‍ തീരുമാനത്തെ സിപിഐ എതിര്‍ത്തിട്ടില്ല. സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയത്.

ഇതിപ്പോള്‍ ഞങ്ങള്‍ക്കൊന്നും അറിയില്ലെന്ന് പാര്‍ട്ടിയും, വാ തുറക്കാതെ മുഖ്യമന്ത്രിയും നില്‍ക്കുന്നു. അപ്പോള്‍ പിന്നെ ഉത്തരവ് മാനത്തൂന്ന് പൊട്ടിവീണതായിരിക്കും. ആകെ ക്ഷീണം ആയതോടെ ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ നയത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ധനവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രൂക്ഷമാകും. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സേവന ,വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. അതും ഗതികെട്ട് പ്രതികരിക്കേണ്ടി വന്നതാണ്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

6 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

21 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago