topnews

രോഗിയായ യജമാനനേയും കാത്ത് ആശുപത്രിപ്പടിക്കല്‍ നായ; ഒടുവില്‍ വീണ്ടും കണ്ടപ്പോള്‍ കണ്ണ് നിറയ്ക്കുന്ന സ്‌നേഹപ്രകടനം

സ്നേഹം കൊണ്ട് മനുഷ്യരില്‍ അത്ഭുതം സ്രഷ്ടിക്കുന്നവരാണ് ശ്വാനവര്‍ഗം. മനുഷ്യരോട് വളരെയധികം വിശ്വസ്തതയും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ഇവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചികിത്സയ്ക്കായി ആശുപത്രിയി്ല്‍ കഴിയുന്ന യജമാനനേയും കാത്ത് ആശുപത്രിക്കു മുന്നില്‍ കാത്തിരുന്ന നായയുടെ കഥയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

തുര്‍ക്കിയില്‍ നിന്നാണ് മനസിനെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്. ട്രാബ്‌സോണിലെ ബോണ്‍കക്ക് എന്ന പെണ്‍നായ ആണ് തന്റെ 68 കാരന്‍ ഉടമയ്ക്കായി ആശുപത്രിയില്‍ ഒരാഴ്ചയോളം കാത്തിരുന്നത്. നായയുടെ കാത്തിരിപ്പിന്റെയും ഉടമയെ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അദ്ദേഹത്തെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്നു വന്ന സ്‌നേഹ സമ്പന്നയായ നായ പിന്നീട് ആ കാത്തിരിക്കല്‍ തുടര്‍ന്നു. എല്ലാ ദിവസവും ബോണ്‍കക്ക് ആശുപത്രിക്ക് മുന്നിലുണ്ടാകും. പിന്നീട് ആശുപത്രിയിലെ ആളുകള്‍ ഇവള്‍ക്ക് ഭക്ഷണവും നല്‍കാന്‍ തുടങ്ങി.

പല പ്രാവശ്യം നായയെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും നായ ആശുപത്രിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നായയും, ഉടമയും തമ്മിലുള്ള ബന്ധം അറിഞ്ഞ ആളുകൾക്ക് ഒത്തിരി സന്തോഷമായെന്നു, ആശുപത്രി അധികൃതര്‍ തദ്ദേശ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ആശുപത്രിയില്‍ നിന്ന് വിട്ടപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്.

Karma News Editorial

Recent Posts

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

5 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

17 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

34 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

52 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

1 hour ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

2 hours ago