Premium

ഷവർമ്മ കഴിക്കരുത്, അറേബ്യൻ ആഹാര രീതിയായ ഈ ഭക്ഷണം നമ്മുടേതല്ല- മന്ത്രി സുബ്രഹ്മണ്യൻ

ഷവർമ്മ കഴിക്കരുതെന്നും അറേബ്യൻ ആഹാര രീതിയായ ഈ ഭക്ഷണം നമ്മുടേതല്ലെന്നും മന്ത്രി എം സുബ്രഹ്മണ്യൻ. സുബ്രമണ്യൻ എന്നും അറേബ്യൻ ഭക്ഷണത്തിനെതിരായ വിലക്കും ആയപ്പോൾ നിങ്ങൾ കരുതി കാണും ഇത് കേന്ദ്ര മന്ത്രി എന്ന്. അല്ല പിണറായിയുടെ സഖ്യ കക്ഷിയും കൂട്ടുകാരനുമായ തമിഴ്നാട്ടിലെ സ്റ്റാലിന്റെ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ ആണ്‌ അറേബ്യൻ ഭക്ഷണമായ ഷവർമ്മ കഴിക്കരുത് എന്ന് ജനങ്ങളോട് ആഹ്വാനം നടത്തിയിരിക്കുന്നത്

ഇത് കേട്ട് കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഞെട്ടി ഉണരണ്ടാ..കാരണം ഷവർമ്മ കഴിച്ച് മരണം ഉണ്ടായത് മന്ത്രി വീണയുടെ കീഴിൽ ഉള്ള കേരളത്തിൽ നിന്നാണ്‌ എങ്കിലും ഷവർമ്മക്കെതിരേ വെടി ഉതിർത്തിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്‌. ഷവർമ ഇന്ത്യൻ പാചകരീതിയുടെ ഭാഗമല്ലെന്നും ജനങ്ങൾ ഇത് തിരസ്കരിക്കണം എന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പ്രഖ്യാപനം നടത്തി. മെഗാ വാക്‌സിനേഷൻ ഡ്രൈവിന് മേൽനോട്ടം വഹിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സുബ്രഹ്മണ്യൻ ഇത് വ്യക്തമാക്കിയത്. നമ്മുക്ക് നല്ല ഭക്ഷണം എന്തെല്ലാം ഇവിടെ കഴിക്കാൻ ഉണ്ട്. നമ്മുടെ തനത് ഭക്ഷണം ലോകം തന്നെ കൊതിയൂറി കഴിക്കുന്നു. അപ്പോൾ എന്തിന്‌ നമ്മൾ ഇത്തരം വലിഞ്ഞ് കയറി വന്ന ആഹാര രീതികളിലേക്ക് പോയി അപകടം ഉണ്ടാക്കണം

ആളുകൾ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നവ കഴിക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.ചില ഭക്ഷണ രീതികൾ വിദേശ രാജ്യങ്ങളിൽ അവരുടെ കാലാവസ്ഥാ സാഹചര്യങ്ങൾ കൊണ്ട് യോജിച്ചേക്കാം. ആ പ്രദേശങ്ങളിൽ താപനില മൈനസ് ഡിഗ്രി വരെ പോകാം. പുറത്ത് വെച്ചാലും കേടാകില്ല. ഏതെങ്കിലും മാംസ പദാർത്ഥങ്ങൾ ആകട്ടെ, അത് ഫ്രീസറിൽ ശരിയായ അവസ്ഥയിൽ സൂക്ഷിച്ചില്ലെങ്കിൽ, അവ കേടാകും. കേടായ സാധനങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ഷവർമ ഒരു പ്രശസ്തമായ മിഡിൽ ഈസ്റ്റേൺ സ്ട്രീറ്റ് ഫുഡ് ആണ്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഭക്ഷണശാലയിൽ നിന്ന് മെയ് ഒന്നിന് ഷവർമ കഴിച്ച് 58 പേർക്ക് അസുഖം വരുകയും ഒരു പെൺകുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട് മന്ത്രിയുടെ പരാമർശം.ഞായറാഴ്ച്ച    തമിഴ്നാട്ടിലും ഷവർമ്മ ദുരന്തം ഉണ്ടായിരുന്നുന്തം ഉണ്ടായിരുന്നു. 3 കോളേജ് വിദ്യാർഥികൾ.കളേ ദുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷണശാലയിൽ നിന്ന് ശേഖരിച്ച ‘ഷവർമ’ സാമ്പിളിൽ രോഗകാരിയായ സാൽമൊണല്ലയും ഷിഗെല്ലയും കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷവർമ്മയിൽ പഴയതും തലേന്ന് ഉപയോഗിച്ചതുമായ ഇറച്ചി വീണ്ടും ഉപയോഗിക്കുന്നതാണ്‌ അപകടം പലപ്പോഴും ഉണ്ടാക്കുന്നത്. നിരാവി കയറി വെള്ളകെട്ടുകളോട് കൂടിയ ഇറച്ചി അടുത്ത ദിവസത്തേക്കും ഉപയോഗിക്കുമ്പോൾ അതിനുള്ളിൽ പൂപ്പലും മറ്റും കയറുന്നത് ഒഴിവാക്കാൻ ആകില്ല. പൂപ്പലായാലും ഭക്ഷ്യ വിഷമായാലും പഴയതായാലും ഷവർമ്മ കിട്ടിയാൽ മതി എന്ന ഷവർമ്മ കൊതി ഇപ്പോൾ ആളുകളുടെ ജീവൻ വയ്ച്ചൊരു കളിയായി തന്നെ മാറി.

തുടർച്ചയായി ഇത്തരത്തിൽ ഷവർമ്മയിൽ നിന്നും ഭക്ഷ്യ വിഷം ഉണ്ടാകുന്നത് ഇന്നോ ഇന്നലയോ അല്ല. വർഷങ്ങളായി ഇത് ആവർത്തിക്കുന്നു. മുമ്പും ആളുകൾ മരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രസ്റ്റോറന്റിൽ നിന്നും പണം നല്കി ഇത്തരത്തിൽ ആഹാരം വാങ്ങി കഴിക്കുന്നവർ മരിക്കുന്നത് ഒഴിവാക്കേണ്ടതാണ്‌. ഷവർമ്മ വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉണ്ടാക്കുമോ..പഴകിയ ഇറച്ചി വലിച്ചെറിഞ്ഞ് കളയുമോ…അതോ ഈ ഭക്ഷണ രീതി റസ്റ്റോറന്റുകളിൽ നിന്നും നിരോധിക്കണോ..ഇതാണുയരുന്ന ചോദ്യം…

അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. തുർക്കിയാണ്‌ ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികൾ, മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താണ് ഷാർമ്മ തയ്യാറാക്കുന്നത്. ചിക്കനാണ്‌ സാധാരണ ഇതിനായി ഉപയോഗിക്കുന്നത്. ഷവർമ്മയുടെ രുചി വർദ്ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് ചേർക്കുന്നതും പലയിടത്തും ഉണ്ട്. അതായത് ചിക്കൻ ഷവർമ്മയിൽ ബീഫിന്റെ കൊഴുപ്പ് ഉപയോഗിച്ച് ചെയ്യുന്നവർ ഉണ്ട്. ഇവിടെയും അപകടകരമായ ഭക്ഷണം ആകുന്നു

Karma News Network

Recent Posts

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

1 min ago

കൊവിഷീൽഡ് വാക്സിൻ എടുത്തവർ ജാഗ്രത, ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി അറിയിപ്പ്

കോവിഡ് വാക്ജ്സിനു ഗുരുതരമായ പാർശ്വഫൽ ഉണ്ട് എന്ന റിപോർട്ടുകൾ ആദ്യമായി കമ്പിനി തന്നെ ഇപ്പോൾ പുറത്ത് വിടുകയാണ്‌. ഇന്ത്യയിൽ കൊവിഷീൽഡ്…

27 mins ago

മലപ്പുറത്ത് ഡ്രൈവിം​ഗ് സ്കൂൾ മാഫിയ, കൂട്ടിന് ഉദ്യോ​ഗസ്ഥർ, മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു

മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ…

28 mins ago

ചില്ലറയെച്ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍…

34 mins ago

നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞു വീണ് മരിച്ചു, സംഭവം തൃശൂരിൽ

തൃശൂർ  : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ്…

1 hour ago

പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്, പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശ്ശേരി പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം തലശ്ശേരി അഡീഷണൽ…

1 hour ago