columns

മനുഷ്യന്മാർക്കാണ് ഭക്ഷണം നൽകുന്നത് എന്ന ബോധം പോലും കടയുടമകൾ കാണിക്കുന്നില്ല.

ഇവ ശങ്കർ

നമ്മുടെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറക്കത്തിൽ നിന്നും ഉണർന്നുവോ? എന്തിനാണീ ഈ പ്രഹസനം എവിടാരുന്നു ഇത്രയും നാളും. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ വിഷവസ്തുക്കൾ അടങ്ങിയ ആഹാരം കഴിക്കുന്നത് കേരളത്തിലാണ്. മുട്ടമുതൽ വീട്ടിൽ വാങ്ങിക്കുന്ന കറിപൗഡറിൽവരെ മായം. കൊച്ച് കുട്ടികൾക്ക് കൊടുക്കുന്ന പാൽ പൊടിയിൽ മുതൽ ഹോട്ടലുകളിൽ വരെ മായം നിങ്ങൾ ഈ വകുപ്പ് ഇതൊന്നും അറിയുന്നില്ല കാണുന്നില്ല എന്നാണോ ? അല്ല നിങ്ങൾക്കും ഇതറിയാം പക്ഷേ പിടിക്കില്ല പിടിച്ച മാസപ്പടി മുടങ്ങും. നിങ്ങളുട യൊക്കെ മുകൾ ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങളുടെ കണക്ക് എടുത്താൽ അറിയാം ജോലിയോടുള്ള ആത്മാർഥത. ഭക്ഷ്യ സുരക്ഷ വകുപ്പിന് സ്വന്തമായി എവിടെയും ഏത് വമ്പന്റെയും അടുക്കളയിൽ റെയ്ഡ് നടത്താനും കുറ്റക്കാർ എങ്കിൽ നടപടി എടുക്കാനും അധികാരം ഉണ്ട്. എന്നിട്ടും നിങ്ങൾ ഓഫീസിൽ ഇരിക്കാറേയുള്ളു. അതും കണ്ണടച്ച്.ഇപ്പോ ഒരു കുട്ടി മരിച്ചത് കൊണ്ട് മാത്രം കുറച്ച് നാളത്തേക്ക് നിങ്ങൾ പണിയെടുക്കും പിന്നെ വീണ്ടും പഴയതു പോലെ എന്ത് പ്രഹസനമാണ്???

കേരളത്തിൽ മിക്ക ഹോട്ടലുകളിലും ഷവർമ ഷോപ്പുകളിലും ജോലി ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.പലരും ശുചിത്വം പാലിക്കാത്തവരാണ്. നഖം മുറിക്കാത്തവർ, മുടി വെട്ടാത്തവർ, യൂണിഫോം ധരിക്കാത്തവർ ഇവരെയൊക്കെ ഇത്തരം സ്ഥാപനങ്ങളിൽ കാണാം. ഹെൽത്ത് ഇൻസ്പെക്ടർമാർ അകത്ത് കയറി വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ,ആരോഗ്യത്തിന് ഹാനികരായ വസ്തുക്കൾ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ. എഴുത്തും വായനയും അറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക്, ഭക്ഷ്യവസ്തുക്കളിൽ എന്തൊക്കെ ചേർക്കണമെന്ന് ശരിയായ ധാരണയില്ല.

അവർക്ക് മികച്ച പരിശീലനം ആരോഗ്യ വകുപ്പ് നല്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥർ ദിവസവും പരിശോധനകൾ നടത്താത്തത് കൊണ്ടാണ്, ഭക്ഷ്യ വിഷബാധ കേസുകൾ വർദ്ധിക്കുന്നത്. ആരോഗ്യ മേഖലയിൽ കഴിവുള്ള ഉദ്യോഗസ്ഥരെയാണ് സർക്കാർ നിയമിക്കേണ്ടത്. നമ്മുടെ നാട്ടിൽ ഷവർമ നിരോധിക്കണം. ഷവർമ കഴിച്ചാണ് കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത്. മറ്റൊരു ഭക്ഷണവും ഇതുവരെ കഴിച്ചു മരിച്ചതായി അറിവില്ല. മനുഷ്യന്മാർക്കാണ് ഭക്ഷണം നൽകുന്നു എന്ന ബോധം പോലും കടയുടമകൾ കാണിക്കുന്നില്ല. വല്ലപ്പോഴുമൊക്കെ മിന്നൽ പരിശോധന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും നടത്തിയിരുന്നെങ്കിൽ ഇങ്ങനെയുള്ള ദാരുണാന്ത്യങ്ങൾ കുറയുമായിരുന്നു.

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

6 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

7 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

7 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

8 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

8 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

9 hours ago