social issues

നിയമങ്ങള്‍ പെണ്ണുങ്ങളുടെ ഭാഗത്തുനിന്നും ദുരുപയോഗം ചെയ്യപ്പെടുന്നത് ശരി വെക്കാനാകില്ല, ഡോ. ഷിംന അസീസ് പറയുന്നു

കഴിഞ്ഞ ദിവസമാണ് യുവാവിന് എതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഡിഎന്‍എ പരിശോധന നെഗറ്റീവ് ആയതോടെ അസാധുവായത്. ശ്രീനാഥ് എന്ന യുവാവാണ് 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയത്. ഇയാള്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതി നല്‍കിയ പരാതി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംനയുടെ പ്രതികരണം.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്, ശ്രീനാഥ് ഇപ്പോള്‍ നമ്മുടെയെല്ലാം മുന്നില്‍ നെഞ്ചുംവിരിച്ച് തന്നെ നില്‍ക്കുകയാണ്. പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന് പറഞ്ഞ് പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത വാദി പറഞ്ഞത് തെറ്റാണെന്ന് ഡിഎന്‍എ ടെസ്റ്റ് വഴി തെളിഞ്ഞിരിക്കുന്നു. കോടതി സ്വന്തം ജാമ്യത്തിലാണ് ഇന്ന് ശ്രീനാഥിനെ പുറത്ത് വിട്ടത്.

ഇനി കേസ് എന്താകുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയില്ല. മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തില്‍ കഴിഞ്ഞിട്ടും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നതില്‍ ഉറച്ച് നിന്ന പതിനെട്ടുകാരന്റെ ചങ്കുറപ്പാണത്രേ ഡിഎന്‍എ ടെസ്റ്റ് നടപടികള്‍ വേഗത്തിലാക്കിയത്. രാത്രി വീട്ടില്‍ ചെന്ന് കൂട്ടിക്കൊണ്ടു പോകും വഴി ശ്രീനാഥിന്റെ തന്നെ വാക്കുകളില്‍ ‘റേഡിയോ തുറന്നത് പോലെ’ തെറി പറഞ്ഞ് കൊണ്ടിരുന്ന കോണ്‍സ്റ്റബിളും ചെവിടടച്ച് തല്ലിയ സാറന്‍മാരുമൊക്കെ ഒരു പതിനെട്ടുകാരനുമായി ഇങ്ങനെ ഇടപെടണമെന്നാണോ പഠിച്ചിരിക്കുന്നത് ? ഒരു മാസത്തിലധികം ആ കുട്ടി കടന്ന് പോയ ട്രോമ എന്ത് മാത്രം വലുതായിരിക്കും !

നിയമങ്ങള്‍ ചിലപ്പോഴെങ്കിലും പെണ്ണുങ്ങളുടെ ഭാഗത്തുനിന്നും ദുരുപയോഗം ചെയ്യപ്പെടുന്നത് ശരി വെക്കാനാകില്ല. ഇത് മുതലെടുക്കാന്‍ പ്രായമെത്തിയവരും അല്ലാത്തവരും മുന്നിലുണ്ട്. ലിംഗഭേദമന്യേ മുന്‍വിധികളില്ലാതെ എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ് നീതി. ഒരു ആയുസ്സില്‍ നേരിടാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൂടെയാണ് ആ കുടുംബം കടന്ന് പോയത്. അവര്‍ക്കുണ്ടായ അഭിമാനക്ഷതത്തിന് ഉത്തരം ആരോപണങ്ങളുന്നയിച്ചവര്‍ തന്നെ നല്‍കണം. ശ്രീനാഥിന്റെ പേരും മുഖവും പോക്‌സോ പോലുള്ള വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാവണം. പ്രിയപ്പെട്ട ശ്രീനാഥ് എത്രയും വേഗം സ്വതന്ത്ര്യജീവിതത്തിലേക്ക് തിരിച്ച് വരട്ടെ. എല്ലാ സന്തോഷങ്ങളും നന്മയും ആ കുടുംബത്തിനുണ്ടാകട്ടെ. ഒപ്പം, നിയമം പാലിക്കേണ്ടവര്‍ ആ പണി ‘മാത്രം’ ചെയ്യുന്നവരുമാകട്ടെ.

Karma News Network

Recent Posts

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

19 mins ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

52 mins ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

9 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

10 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

10 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

11 hours ago