topnews

കേരളത്തിലെ കൊവിഡ് പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിതനീക്കം; ആരോപണവുമായി ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിതനീക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലരും ചില മാധ്യമങ്ങളും ശ്രമിക്കുന്നു എന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റാ വകഭേദമെന്നും പാർട്ടി മുഖപത്ര ലേഖനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് മരണം കുറച്ച് നിർത്തുന്നതിലും വാക്‌സിനേഷനിലും സംസ്ഥാനം മുന്നിലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം മുഴുവൻ അധ്യാപകർക്കും വാക്സിനേഷൻ നൽകുമെന്ന് വീണാ ജോർജ് പറഞ്ഞു. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിനെടുക്കാൻ ശേഷിക്കുന്ന അധ്യാപകർ, മറ്റ് സ്‌കൂൾ ജീവനക്കാർ എന്നിവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Karma News Editorial

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago