more

ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു,ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല.

ലേഡി ഡോക്ടർമാർ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് ഡോ.ഷിനു ശ്യാമളൻ.പല തരത്തിലുള്ള ദുരനുഭവങ്ങൾ തരണം ചെയ്താണ് നഴ്സുമാരും ഡോക്ട്ർമാരും ജോലി ചെയ്യുന്നത്. ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നെന്ന് ഡോക്ടർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആശുപത്രികളിൽ ലേഡി സ്റ്റാഫുകൾക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷൻ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു. അപ്പോൾ ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു.

മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല. അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. Exhibitionism ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. Exhibitionism എന്നാൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിർവൃതി അടയുന്ന പ്രവർത്തി.അയാൾ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷൻ വേണമെന്നും പറഞ്ഞു കൂട്ടിന് ആളെ വിളിക്കട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോൾ ആണ് ഇതിനെ കുറിച്ചു ചിന്തിച്ചത്.

മുൻപ് ഒരിക്കൽ ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നു. ഡ്രസിങ് റൂമിൽ പോയി നോക്കേണ്ട കാര്യങ്ങൾ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങൾ പലർക്കും പറയുവാനുണ്ടാകും.

Karma News Network

Recent Posts

അടിപിടി,​ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

33 mins ago

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

1 hour ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

2 hours ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

2 hours ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

3 hours ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

11 hours ago