പാലക്കാട് : ലഹരിക്കേസിൽ പോലീസ് പിടികൂടിയ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് എക്സൈസ് ടവറിൽ ലോക്കപ്പിലാണ് സംഭവം.
രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷോജോയെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഷോജോ ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി പ്രതികരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇതിന് മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടുള്ള ആളല്ല ഷോജോ എന്ന് ഭാര്യ പറഞ്ഞു. ഭർത്താവ് ആത്മഹത്യ ചെയ്യില്ല. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ചുറ്റിനും പോലീസുകാർ ഉള്ളപ്പോൾ സെല്ലിനകത്ത് എങ്ങനെയാണു ഒരാൾ ജീവനൊടുക്കുന്നതെന്നും കുടുംബം ചോദിച്ചു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…
പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…
ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…
തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…
ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…
ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…