ലഹരിക്കേസ്‌ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു, ദുരൂഹതയുണ്ടെന്ന് കുടുംബം

പാലക്കാട് : ‌ലഹരിക്കേസിൽ പോലീസ് പിടികൂടിയ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് എക്സൈസ് ടവറിൽ ലോക്കപ്പിലാണ് സംഭവം.

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഷോജോയെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ​ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഷോജോ ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി പ്രതികരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇതിന് മുൻപ് ഇത്തരം കുറ്റക‍ൃത്യങ്ങളിൽ അകപ്പെട്ടിട്ടുള്ള ആളല്ല ഷോജോ എന്ന് ഭാര്യ പറഞ്ഞു. ഭർത്താവ് ആത്മഹത്യ ചെയ്യില്ല. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ചുറ്റിനും പോലീസുകാർ ഉള്ളപ്പോൾ സെല്ലിനകത്ത് എങ്ങനെയാണു ഒരാൾ ജീവനൊടുക്കുന്നതെന്നും കുടുംബം ചോദിച്ചു.