entertainment

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ദുൽഖറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് സുഹൃത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ദുല്‍ഖര്‍ ഈ കാലയിളവില്‍ തിളങ്ങി കഴിഞ്ഞു. ഇപ്പോള്‍ വാപ്പച്ചിയും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുറുപ്പ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ ഉയര്‍ന്നു. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ സ്‌കൂളില്‍ വച്ച് ക്ലാസ്മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വരുണ്‍ മണിയന്‍ എന്ന തന്റെ ക്ലാസ്മേറ്റിന്റെ ട്വീറ്റിന് മറുപടി കൊടുത്ത ദുല്‍ഖറിന്റെ ട്വീറ്റ് ആണ് ശ്രദ്ധ നേടുന്നത്. വിശ്വസിക്കാനാവുന്നില്ല, ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്‌കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്‍’ എന്നായിരുന്നു വരുണ്‍ മണിയന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ ദുല്‍ഖറിന്റെ മറുപടിയും എത്തി. ‘സത്യം. കാലം എങ്ങോട്ടാണ് പോയത്. നിങ്ങളെ കണ്ടതില്‍ വലിയ സന്തോഷം വിഎം.. ആ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

14 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

30 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

54 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago