national

വിവാഹത്തിനിടെ വരനും വധുവും തമ്മില്‍ വാക്ക് തര്‍ക്കം, വരന്‍ വിഷം കഴിച്ചു മരിച്ചു, വധു വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍

വിവാഹ ദിവസം വരനും വധുവും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെതുടര്‍ന്ന് വരന്‍ വിഷം കഴിച്ചു മരിച്ചു. സംഭവം അറിഞ്ഞു വിഷം കഴിച്ച വധുവിനെ ഗുരുതരാവസ്ഥയിൽ ആശുപതിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചൊവ്വാഴ്ച്ച വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വരനും വധുവും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു.

തുടർന്നാണ് വരന്‍ വിഷം കഴിക്കുന്നത്. താന്‍ വിഷം കഴിച്ച വിവരം വധുവിനെ വരൻ തന്നെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതിയും തുടര്‍ന്ന് വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വധുവിന്റെ ആരോഗ്യനില തുടരുകയാണ്. വിവാഹത്തിനായി യുവാവ് വധുവിനോട് സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യ വരെ എത്തുന്നത്.

ജോലിയുടെ ആവശ്യത്തിനായി രണ്ട് വര്‍ഷം സമയം ആണ് യുവാവ് യുവതിയുടെ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, യുവതി നിരന്തരം യുവാവിനെ ശല്യം ചെയ്യുകയായിരുന്നു. തുടർന്നാണ് വിവാഹം നടത്താൻ യുവാവ് സമ്മതിക്കുന്നത്. യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച്ച വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനും വധുവും തമ്മില്‍ വീണ്ടും തർക്കത്തിലാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Karma News Network

Recent Posts

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

47 seconds ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

4 mins ago

വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകള്‍ ജോലിക്കു പോകുന്നത്- സയീദ് അന്‍വർ

സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍.…

12 mins ago

ഗുണ്ടകളുടെ ആവേശപ്പാർട്ടി, കുറ്റൂർ അനൂപിനെതിരെ പൊലീസ് കേസ്, പണി കിട്ടി

തൃശൂർ : ജയിൽ മോചിതനായി എത്തിയ ഗുണ്ടാനേതാവിനെ വരവേൽക്കുകയും അത് റീലാക്കി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ…

32 mins ago

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണി ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ഒളിച്ചോടി

ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ്…

46 mins ago

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39…

1 hour ago