കൊച്ചിയിൽ ഡി വൈ എഫ് ഐ നേതാക്കളുടെ ഗുണ്ടാ പിരിവ്. വഴിയോര കച്ചവടവും ചില കടകൾ തുറക്കണം എങ്കിലും ഡി വൈ എഫ് ഐക്ക് കപ്പം കൊടുക്കേണ്ട അവസ്ഥയാണ്. ചാരിറ്റി എന്നും പാർട്ടി ഫണ്ട് എന്നും വ്യാജ്യേന ഗുണ്ടാ പിരിവു നടത്തി സ്വന്തം കീശ വീർപ്പിക്കുകയാണ് ചില പ്രാദേശിക നേതാക്കൾ. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ ഫിറോസ് എന്ന സൈനുദീനാണ് ഗുണ്ടാ പിരിവിനു ചുക്കാൻ പിടിക്കുന്നത് എന്ന് വഴിയോര കച്ചവടക്കാർ പറയുന്നു. എംജി റോഡിൽ സെൻറർ മാളിന് എതിർവശമുള്ള വഴിയോര കച്ചവടക്കാരനിൽ നിന്ന് ബലമായി പണപ്പിരിവ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു .
കൊച്ചിയിൽ ഡിവൈഎഫ്ഐ ക്കാരുടെ ഗുണ്ടാ പിരിവിന് എതിരെയുള്ള പരാതി പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയതിൽ വ്യാപാരികളിൽ പ്രതിഷേധം ഉയരുകയാണ്. തദ്ദേസ സ്ഥാപനത്തിനു ലൈസൻസ് പണവും, സർക്കാരിനു ജി എസ് ടിയും മറ്റ് നികുതികളും ഒക്കെ കൊടുത്തിട്ട് ഒടുവിൽ സ്ഥാപനങ്ങൾ തുറക്കാൻ ഡി വൈ എഫ് ഐ നേതാക്കൾക്ക് ഗുണ്ടാ പിരിവും നല്കണം എന്നാണവസ്ഥ.
കൊച്ചിയിൽ ഡിവൈഎഫ്ഐ നടത്തിയ ബിരിയാണി ചലഞ്ചിനു പിന്നിലും പിരുവെടുത്ത് പണം കീശയിലാക്കുന്ന ഡി വൈ എഫ് ഐ നേതാക്കൾ തന്നെ. ഇതിനായി ഇവർ പോലീസിലെ സെലിബ്രേറ്റിയായ ആനി ശിവയെ പോലും രംഗത്തിറക്കി പ്രചാരണം നടത്തി.
ഇതിനു മുൻപ് പുല്ലേപ്പടിയിലെ കൊച്ചിൻ പാർക്ക് എന്ന ഹോട്ടലിലെ മാനേജറെ മർദ്ദിച്ച സംഭവത്തിൽ അന്ന് ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറിയായിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു. പിരിവു ചോദിച്ചു നൽകാത്തതിനായിരുന്നു അന്നും മർദ്ദനം. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നേതാക്കൾ തന്നെ ഇടപെട്ട് കേസ് ഒതുക്കി തീർക്കുകയും ജാമ്യത്തിൽ എടുക്കുകയും ആയിരുന്നു. ഇയാളുടെ പിരിവിന് മുഴുവൻ ഒത്താശയും ചെയ്തു നല്കുന്നത് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായ നേതാവാണ്.
കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള…
ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…
കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…
ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…
കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…