kerala

വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽ എത്തിക്കുന്നു, ജീവനക്കാർക്ക് താക്കീത്, നടപടി എടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്വന്തം വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന് ഇവിടെ തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. ചില ജീവനക്കാര്‍ വരുമ്പോള്‍ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് എത്തുന്നതെന്നും കണ്ടെത്തി. ഇതോടെ ഇത്തരത്തില്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി ഇത്തരം പ്രവർത്തി കണ്ണിൽപ്പെട്ടാൽ കർശന നടപടി എടുക്കുമെന്നും മുന്നറിപ്പ് നൽകി.

ഇതിന് തടയിടാനായി സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും ജീവനക്കാർക്ക് നൽകി. ഇത്തരം പ്രവണതകൾ ഒരു രീതിയിലും ന്യായീകരിക്കാൻ ആകില്ലെന്നും അധികൃതർ വ്യക്തമാക്കി.

Karma News Network

Recent Posts

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

4 mins ago

ലേക് ഷോറിൽ കിഡ്നി എടുത്ത ജീവനക്കാരിക്ക് പറഞ്ഞ പണം നല്കാതെ ചതിച്ചു, കാശ് ചോദിച്ച ദാദാവിനെ ബലാൽസംഗം ചെയ്തു!

കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക്…

10 mins ago

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി, DySP-യുടെ തൊപ്പി തെറിച്ചു

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ഡി.വൈ.എസ്.പി ഏമാന്റേയും പോലീസ് ഉദ്യോ​ഗസ്ഥരുടെയും തൊപ്പി തെറിച്ചു.…

1 hour ago

തനിക്കെതിരെയുള്ള കേസ് പിൻവലിക്കണം, വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

കൊച്ചി: തനിക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. എറണാകുളം അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലെ…

1 hour ago

തലസ്ഥാനത്ത്‌ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ ഭരണിപ്പാട്ട്

തിരുവനന്തപുരം വഴുതക്കാടിൽ സ്വിഗ്ഗി ജീവനക്കാരന് നേരെ ട്രാഫിക് പോലീസ് ശ്യാം ബാബുവിന്റെ ഗുണ്ടായിസം . ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം,…

2 hours ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ ലൈം​ഗികാതിക്രമം നടത്തി; രണ്ടാനച്ഛന് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും

പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തി. പ്രതിക്ക് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ…

2 hours ago