entertainment

ദീപിക പദുകോണാണെങ്കിലും ഇന്റിമേറ്റ് സീൻ ചെയ്യണ്ട; റോബിനെ വെട്ടി ആരതി പൊടി, വൈറലായി

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറെ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്‌ണൻ. ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ കേരളത്തിൽ ശ്രദ്ധേയനാവുകയായിരുന്നു റോബിൻ. ബിഗ്‌ബോസ് കിരീടം നേടുമെന്ന് പ്രേക്ഷകർ വിധിയെഴുതിയിരുന്നെങ്കിലും 100 ദിവസം തികയ്ക്കാൻ റോബിന് ആയില്ല.. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ പുറത്താക്കുകയാണ് ഉണ്ടായത്.

ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണു മാസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുന്നു. റോബിൻ എന്ന താരത്തിന്റെ വളർച്ചയാണ് ആരാധകർ പിന്നീടിങ്ങോട്ട് കാണുന്നത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ റോബിനെ തേടി എത്തി. ആരതി പൊടി എന്ന സംരഭകയാണ് റോബിന്റെ ജീവിത പങ്കാളി ആകാൻ പോകുന്നത്. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട റോബിനും ആരതിയും പ്രണയത്തിലാകുകയായിരുന്നു. ഇക്കാര്യം റോബിനും ആരതിയും ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റോബിന്റെയും ആരതിയുടെയും രസകരമായ ചില നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. മൈൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ ആരതിയെ പ്രാങ്ക് കോൾ ചെയ്യുകയായിരുന്നു റോബിനും അവതാരകനും. റോബിന് ബോളിവുഡിൽ നിന്നും അവസരം വന്നുവെന്നും, ദീപിക പദുകോണാണ് സിനിമയിലെ നായിക എന്നും പറഞ്ഞ് അവതാരകൻ ആരതിയെ ഫോൺ ചെയ്യുന്നു. സിനിമയിൽ അഭിനയിക്കുന്നതിനെ പിന്തുണച്ച ആരതി പക്ഷെ റോബിന് സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. റോബിനോട് ചോദിക്കൂ എന്നാണ് ആരതി ആദ്യം ഇതേപ്പറ്റി പറയുന്നത്.

റോബിൻ സീൻ ചെയ്യാൻ സമ്മതിച്ചു നിങ്ങളുടെ സമ്മതം വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഓക്കെയല്ല എന്ന് ആരതി പൊടി മറുപടി നൽക്കുകയായിരുന്നു. തനിക്കും നിരവധി അവസരങ്ങൾ സിനിമയിൽ നിന്ന് വന്നിരുന്നെന്നും ഇതേപോലുള്ള കാരണങ്ങൾ മൂലമാണ് ചെയ്യാഞ്ഞതെന്നും ആരതി മറുപടി പറയുന്നത്. ചേട്ടൻ അഭിനയിച്ച് നല്ല രീതിയിൽ പോവുന്നതിൽ സന്തോഷമേ ഉള്ളൂ. പക്ഷെ ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താൽപര്യമില്ല – ആരതി പറഞ്ഞു. ഇതിനു ശേഷമാണ് പ്രാങ്കാണ് ഇതെന്ന് ആരതി അറിയുന്നത്.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

5 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

6 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

7 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

8 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

9 hours ago