topnews

ഒളിമ്പിക്സ്; ലോകശ്രദ്ധ പിടിച്ചുപറ്റി അഭയാർഥികളുടെ സംഘം

206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നു. ഒളിമ്പിക് പതാകയുടെ കീഴിലാണ് രാജ്യമില്ലാത്തവരുടെ സംഘം മത്സരിക്കുന്നത്. പ്രത്യേക കാരണങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവരാണ് സംഘത്തിലുള്ളത്. രാജ്യമില്ലാത്തെ 29 താരങ്ങളാണ് ഇപ്രാവശ്യത്തെ സംഘത്തിലുള്ളത്. 12 ഇനങ്ങളില്‍ മത്സരിക്കുന്ന ഇവർ ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് അഭയാര്‍ത്ഥികളെയാണ് പ്രതിനിധീകരിക്കുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളായ 10 താരങ്ങളാണ് പങ്കെടുത്തത്.

ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്‌നം ഈ 29 പേരിലൂടെ ഒളിമ്പിക് വേദിയിലും ചര്‍ച്ചയാകുകയാണ്. അഫ്ഗാനിസ്താന്‍, കാമറൂണ്‍, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, വെനസ്വേല, ഇറാഖ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയാണ് കായിക താരങ്ങളെ തെരഞ്ഞെടുത്തത്. തങ്ങളുടെ രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് അഭയാര്‍ത്ഥികളായെത്തി അവിടെ സ്‌കോളര്‍ഷിപ്പ് മുഖേന പരിശീലനം നടത്തുന്ന 55 പേരില്‍ നിന്നാണ് ഇവരുടെ തെരഞ്ഞെടുപ്പ്. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, സൈക്ലിംഗ്, ജൂഡോ, കരാട്ടെ, ഷൂട്ടിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ് എന്നിവയില്‍ ഇവര്‍ മത്സരിക്കുന്നു. പാരാലിമ്പിക്‌സിലും ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ ടീമുണ്ട്.

തായ്ക്വണ്ടോയില്‍ കിമിയ അലിസെദ്ദാഹ് എന്ന അഭയാര്‍ത്ഥി പെണ്‍കുട്ടി ബ്രിട്ടന്റെ സ്വര്‍ണ മെഡല്‍ ജേതാവിനെ തോല്‍പ്പിച്ചിരുന്നു. കിമിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്‌സിസത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും പലായനം ചെയ്തതാണ്. റിയോയില്‍ വച്ച് ഇറാന് വേണ്ടി വെങ്കലം നേടിയിരുന്നു കിമിയ. ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്ത കിമിയ ഓഫീഷ്യല്‍സില്‍ നിന്ന് പീഡനം നേരിട്ടിരുന്നു. ജര്‍മനിയിലാണ് ഒരു വര്‍ഷമായി കിമിയ താമസിക്കുന്നത്. ഇറാനില്‍ നിന്നുള്ള താരത്തെയും കിമിയ തോല്‍പ്പിച്ചു.

യുഎന്നിന്റെ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറും ഐഒസിയും ചേര്‍ന്നാണ് സംഘത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

Karma News Editorial

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

4 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

4 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

5 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

5 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

6 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

6 hours ago