entertainment

ഇതാണ് മലയാളികളുടെ ഈഗോ, ട്രെയിന്‍ യാത്രയിലെ അനുഭവം പറഞ്ഞ് മല്ലിക സുകുമാരന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടി നേരത്തെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ്. മലയാളികള്‍ക്ക് ഈഗോ കുറച്ച് കൂടുതല്‍ ആണെന്നാണ് നടി പറയുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഒരു അനുഭവം പറഞ്ഞാണ് മല്ലിക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ഒരിക്കല്‍ ട്രെയിനില്‍ വരികയായിരുന്നു. പൃഥ്വിയൊക്കെ സിനിമയിലെത്തി കുറച്ച് കഴിഞ്ഞ സമയമായിരുന്നു. നന്ദനം ഒക്കെ റിലീസ് ചെയ്ത് കഴിഞ്ഞ സമയം. എന്റെ സീറ്റിന് അടുത്ത് ഒരു കുടുംബം ഇരിക്കുന്നു. ഒരു പുരുഷനും ഭാര്യയും കുഞ്ഞും ഒക്കെയായി ഇരിക്കുകയാണ്. ഞാന്‍ ജനലിന് അടുത്താണ് ഇരുന്നിരുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞും ഭാര്യയും കൂടി പരസ്പരം ആംഗ്യം കാണിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു സിനിമയുടെ ക്ലോസപ്പ് ദൃശ്യങ്ങള്‍ എടുത്താല്‍ എങ്ങനെയിരിക്കും. അതുപോലെയുള്ള രംഗങ്ങളായിരുന്നു നടന്നത്.

ഞാനിതൊക്കെ കാണുന്നുണ്ടായിരുന്നു. പിന്നെ ഞാനൊരു മാഗസിന്‍ ഒക്കെ വായിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ആ ഭാര്യ അദ്ദേഹത്തോട് എന്തോ പറയുകയായിരുന്നു. എന്തോ ഫോട്ടോ മറ്റോ എടുക്കാനായിരുന്നു. ഇതുകേട്ട് കുറച്ച് നേരത്തേക്ക് ആ പുള്ളി ഒന്നും മിണ്ടാതെയിരുന്നു. കുറച്ച് കഴിഞ്ഞ് എന്റെ നേരെ തിരിഞ്ഞ് പുള്ളി ചോദിച്ചു. മാഡം, നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എന്ന്. ഞാന്‍ ഈ നാടകം ഒക്കെ കണ്ടിരിക്കുകയല്ലേ. ഞാന്‍ പറഞ്ഞു. അയ്യോ, ഇല്ല സാര്‍. സാറിന് ആളുമാറിയപ്പോയതാകും എന്ന്. മാഡം എവിടെയാ വര്‍ക്ക് ചെയ്യുന്നത് എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കാസര്‍ഗോഡ് കോളെജില്‍ വര്‍ക്ക് ചെയ്യുന്നുവെന്ന് മറുപടിയും പറഞ്ഞു.

പിന്നീട് പഠിപ്പിക്കുകയാണോ എന്നൊക്കെ ചോദിച്ചു. അദ്ദേഹത്തിന് ചെറിയ വിക്കൊക്കെ വന്നു തുടങ്ങി അപ്പോഴേക്കും. എന്നിട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പറയുകയായിരുന്നു മാഡത്തിന് ഏതോ നടിയുടെ മുഖഛായയുണ്ടെന്ന് അതുകൊണ്ട് ചോദിച്ചതാ എന്ന്. ഞാന്‍ ചോദിച്ചു ഏത് നടിയാ എന്ന്. അപ്പോള്‍ അയാള്‍ വീണ്ടും ഭാര്യയുടെ നേരെ തിരിഞ്ഞ് എന്താ പേര് പറഞ്ഞേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് മനസ്സിലായി ഇയാള്‍ വെറുതെ പറയുകയാണെന്ന്. അവര്‍ക്ക് ദേഷ്യം വന്ന് വെറുതെ ഇരിക്ക് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു. സഹോദരാ ഇതാണ് മലയാളിയുടെ ഈഗോ. സാറിന്റെ ഭാര്യയും കുഞ്ഞും കൂടി കുറേ നേരമായി അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുന്നത് ഞാന്‍ കണ്ടുകൊണ്ടാണ് ഇരുന്നത്. ഞാന്‍ വലിയ നടിയൊന്നുമല്ലായിരിക്കും. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയെന്നോ അല്ലെങ്കില്‍ നടന്‍ സുകുമാരന്റെ ഭാര്യയെന്നോ ആയിരിക്കും അവര്‍ പറഞ്ഞിരിക്കുക. എന്തിനാണ് അത് ചോദിക്കാന്‍ ഈ മടി കാണിക്കുന്നത് എന്ന് ചോദിച്ചു. ഒടുവില്‍ ആ സ്ത്രീ പറഞ്ഞു. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞതാണ്. പക്ഷെ അദ്ദേഹം പറഞ്ഞു ഇനിയിപ്പോ മല്ലിക സുകുമാരന്‍ അല്ലെങ്കിലോ എന്ന്. അങ്ങനെ അബദ്ധം പറ്റിയതാണ് എന്നൊക്കെ പറഞ്ഞ് പോയി,’

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

16 seconds ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

41 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

1 hour ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago