entertainment

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടി, വൈറലായി കുറിപ്പ്

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിെയ നേരിട്ടു കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്. 2014ല്‍ ലുലുവില്‍ വെച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആള്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, 2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്.സ്‌ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടുപോയി..അവര്. പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു.

ആ കണ്ണുകള്‍. നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി….. കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല…..അന്ന് ഇന്നത്തെ പോലെ easily accessible ഇന്റര്‍നെറ്റും മൊബൈലും ഒന്നും ഇല്ല. ആരോട് ചോദിയ്ക്കാന്‍ ഇവര്‍ ആരാണെന്നു കാലം പിന്നെയും മുന്നോട്ട് പോയി…..2014 സെപ്തംബര്‍ മാസം…..ഞാന്‍ ലുലു മാളിലെ ഒരു ഷോപ്പില്‍ നില്‍ക്കുകയാണ്. പരീക്ഷ റിസള്‍ട് വരുന്നതുവരെ ഒരു ജോലി. ജോലിക്കിടയില്‍ ഒരു കസ്റ്റമര്‍ എന്റെ അടുത് വന്നു.മോനെ എനിക്ക് ആ ഐറ്റം ഒന്നെടുത്തു തരാമോ ഞാന്‍ അവരുടെ മുഖത്തക്ക് തലയുയര്‍ത്തി നോക്കി. ഇവരെ ഞാന്‍ എവിടെയോ

ഏയ് തോന്നിയതാവും, കുറെ നേരം ആ കസ്റ്റമര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ആ സമയമത്രയും ഹൃദയം അവരോടു സംസാരിക്കാന്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ക്ഷമ നശിച്ചു ഞാന്‍ അവരോടു പറഞ്ഞു. ‘മാഡം തുടക്കം തൊട്ടേ പറയണം എന്നുണ്ടായിരുന്നു.മാഡത്തിനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. വളരെ ഫെമിലിയര്‍ ആയി തോന്നുന്നു. അവര് പറഞ്ഞു ‘ആണോ എനിക്ക് ഓര്‍മ കിട്ടുന്നില്ല ‘ സ്വഭാവിമകമായും എല്ലാവരും ചോദിക്കുന്നപോലെ ഞാന്‍ ചോദിച്ചു സിനിമയില്‍ ‘അഭിനയിച്ചിട്ടുണ്ടോ’

അവരെന്നോട് പറഞ്ഞു. ഉവ്വ്….കമല്‍ സാറിന്റെ സുഹൃത് എന്റെ കസിന്‍ ആണ്….അങ്ങനെ ഒന്ന് തല കാണിച്ചിട്ടുണ്ട്…..സ്വപ്നക്കൂട് എന്ന സിനിമയില്‍….. (അവര് പറഞ്ഞത് ഓര്‍ത്തെടുത്തു പറയുന്നതിനാല്‍ തെറ്റ് ഉണ്ടാവാം ) ന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് പോയി….. ഹൃദയം കൊണ്ട് ഒരു നിമിഷം തുള്ളിച്ചാടി …..ഞാന്‍ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകള്‍….. വെപ്രാളം കൊണ്ട് ഞാന്‍ വല്ലാതെ ആയി. 11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഞാന്‍ അവരെ തിരിച്ചറിഞ്ഞു എന്നതും ആരാധിച്ചിരുന്നു എന്നതും അവരില്‍ കൗതുകം ഉണര്‍ത്തി.

അവരെന്നോട് കുറെ സംസാരിച്ചു….ഞാനും…എന്റെ ലൈഫില്‍ ഞാനെടുത്ത ഒരുപാട് ശെരിയായ ത്വീരുമാനങ്ങളില്‍ അവരുടെ കുറച്ചു സമയത്തെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോ അവര് എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല.ഒരു ഫോട്ടോ പോലും അന്നെടുക്കാന്‍ കഴിഞ്ഞില്ല മൊബൈല്‍ ഇല്ലായിരുന്നു. പേര് പോലും ആ എക്‌സൈറ്റ്‌മെന്റില്‍ ചോദിച്ചില്ല.! ഓര്‍മകളാണ്…..ഓര്‍മ്മകള്‍ക്കാണ് ചന്തം കയ്യില്‍ പിടിച്ചു നോക്കുന്ന ഘനമുള്ള ഫ്രയിമുകളെ ക്കാള്‍ ചന്തം. ഇവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കി അവരോടു ഒരു ‘hi’ പറയണം എന്നുണ്ട്. വെറുതെ ഇരുന്നപ്പോള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ കുത്തി കുറിച്ചതാണ്. അവര് ഈ ഗ്രൂപിലുണ്ടോ

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

2 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

3 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

3 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

4 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

4 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

5 hours ago