kerala

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: എരുവേശിയില്‍ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാന്‍ ദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. എരുവേശി മുയിപ്രയിലെ സതീശന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

വെട്ടേറ്റ ഭാര്യ അഞ്ജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. നിലവിളി കേട്ട് നാട്ടുകാരാണ് വീടിന്റെ വാതില്‍ പൊളിച്ച്‌ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് വെട്ടേറ്റ കുഞ്ഞ് ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ മരിച്ചിരുന്നു.

സതീശന് മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നെന്നും മരുന്ന് കഴിക്കുന്നയാളായുരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമില്ല. പൊലീസ് അന്വേഷണത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.

ആത്മഹത്യാ പ്രവണതയെ അതിജീവിക്കാന്‍ സഹായിക്കുന്ന എന്‍‌ജി‌ഒകള്‍ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അവരുടെ സേവനങ്ങള്‍ക്കായി കൗണ്‍സിലിങ് ഹെല്‍പ്‌ലൈനുകളില്‍ വിളിക്കാം. ആവശ്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

കേരളത്തിലെ എന്‍ജിഒകളും ഹെല്‍പ്പ് ലൈന്‍ നമ്ബറും
പ്രതീക്ഷ (Pratheeksha): 0484 2448830; മൈത്രി(Maitri ):0484-2540530,
കേരളത്തിന് പുറത്തുള്ള എന്‍ ജി ഒകളും ഹെല്‍പ്പ് ലൈന്‍ നമ്ബറുകളും
ഹൈദരാബാദ് (Roshni) : 040 790 4646, മുംബൈ (Aasra): 022 2754 6669, ഡല്‍ഹി (Sanjivini): 011-24311918, ചെന്നൈ (Sneha) – 044- 24640050 ബെംഗളുരൂ (Sahai) – 080-25497777

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

9 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

18 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

37 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

38 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago