കൊച്ചി: പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ സംവിധായകന് വേണുവിനോട് നടന് അലന്‍സിയര്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ കടുത്ത നിലപാടുമായി ഫെഫ്ക റൈറ്റേഴ്സ് യൂണിയന്. അലന്‍സിയര്‍ ‘അമ്മ’ അംഗമായതിനാല്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം വരാന്‍ കാക്കുകയാണെന്ന് റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റ് എസ്.എന്‍ സ്വാമി അഭിപ്രായപ്പെട്ടു.
അലന്‍സിയര്‍ക്കെതിരായ ഫെഫ്കാ റൈറ്റേന്്സ് യൂണിയന് പരാതി അമ്മയ്ക്ക് കൈമാറിയിരിക്കുകയാണ്. യൂണിയന് ഒരുക്കുന്ന ചിത്രത്തില്‍ അലന്‍സിയറിന് കരുതിയ കഥാപാത്രത്തിനെ കുറിച്ച് ചര്‍ച്ചയ്ക്കായി വേണുവിന്റെ വീട്ടില്‍ അലന്‍സിയര്‍ എത്തിയപ്പോഴാണ് സംഭവം.
മദ്യപിച്ചിട്ടായിരുന്നു അലന്‍സിയര്‍ എത്തിയത്. സംഭവം വിവാദമായതോടെ അലന്‍സിയര്‍ ഇക്കാര്യം സമ്മതിച്ചു. എന്നാല്‍ അസഭ്യം പറഞ്ഞില്ലെങ്കിലും മുതിര്‍ന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോട് നിലവാരത്തിന് യോജിക്കാത്ത തരമായിരുന്നു അലന്‍സിയറിന്റെ സംസാരം. മദ്യപിച്ചു എന്നത് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണമല്ലെന്നും ‘അമ്മ’യില്‍ നിന്നും ലഭിക്കുന്ന മറുപടി കൃത്യമായാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ടോ എന്ന് പറയാനാകൂവെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയന് അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനാണ് വേണുവിന്റെ സംവിധാനത്തില്‍ ‘കാപ്പ’ എന്ന ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുക.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…