crime

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണംകടത്തിയ സിനിമാ നിര്‍മാതാവ് സിറാജുദ്ദിൻ റിമാന്‍ഡിൽ

കൊച്ചി/ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ വിചാരണക്കോടതിയാണ് 14 ദിവസത്തേക്ക് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തത്. ദുബായില്‍ നിന്ന് സ്വര്‍ണംക്കടത്തിയതിന്റെ മുഖ്യ മുഖ്യസൂത്രധാരന്‍ സിറാജുദ്ദിനാണെന്നും ഇതിനു മുൻപും സിറാജുദ്ദിൻ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു..

ഇറച്ചിവെട്ട് യന്ത്രത്തില്‍ മാത്രമല്ല മുന്‍പും കാര്‍ഗോ വഴി ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച പല ഉപകരണങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് വിടുന്നത് സിറാജുദ്ദിന്‍ പതിവാക്കിയിരുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്തശേഷമാണ് കെ.പി. സിറാജുദ്ദിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തുന്നത്. വൈദ്യപരിശോധ നടത്തി ഉച്ചകഴിഞ്ഞ് സിറാജുദ്ദിനെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.

വിവിധ തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും സിറാജുദ്ദിന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന്‍ സാബിനും സംഘവുമായി സിറാജുദ്ദിന്‍ ബന്ധം സ്ഥാപിക്കുന്നത്. സ്വര്‍ണംകടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച സാബിന്‍ 65 ലക്ഷം രൂപയും സാബിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 35 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ സിറാജുദ്ദിന് കൈമാക്കുകയായിരുന്നു. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിക്കുന്നത്. തുടർന്ന് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ടേകാല്‍ കിലോയിലേറെ സ്വര്‍ണം സിറാജുദ്ദിന്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

കേസില്‍ തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന്‍ സാബിന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തില്‍ പാര്‍സല്‍ ഏറ്റെടുക്കാനെത്തിയ നകുലിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നതാണ്. ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ങി. സിറാജുദ്ദിന്റ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി ശനിയാഴ്ച പരിഗണിക്കും.

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

3 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

4 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

5 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

6 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

6 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

7 hours ago