kerala

സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രത്തിന്റെ പരിഗണയിൽ- വി മുരളീധരൻ

തിരുവനന്തപുരം/ സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ പരിഗണയിൽ. കേന്ദ്രമന്ത്രി വി മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിനു വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സർക്കാരിന് ഉള്ളത്.

മെട്രോമാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പദ്ധതികളാണ് ഇതിനായി കേന്ദം പരിഗണിക്കുന്നത്. സില്‍വര്‍ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രിയാണ്. വി മുരളീധരന്‍ പറഞ്ഞു. അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിനെ പറ്റി കെ റെയിലും സംസ്ഥാന സര്‍ക്കാരും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി കെ റെയിൽ മുന്നോട്ട് പോകുകയാണ്. പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനം നടന്നു വരുന്നു. കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുന്നു. അത് പൂര്‍ത്തിയാകുമ്പോള്‍ ജിയോ ടാഗിങ് വഴി അതിര്‍ത്തി നിര്‍ണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരും. കെ റെയില്‍ നടത്തിയ ജനസമക്ഷം 2.0 ഓണ്‍ലൈന്‍ പരിപാടിയില്‍ ആണ് അജിത്കുമാർ ഇങ്ങനെ പറഞ്ഞത്.

Karma News Network

Recent Posts

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

8 mins ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

57 mins ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

1 hour ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

2 hours ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

2 hours ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

2 hours ago