Home kerala കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ വീടിനു മുന്നിലെ പഴയ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്.

കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം.. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

വല്ലച്ചിറ ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി, വല്ലച്ചിറ ഗവ.യു.പി.സ്കൂൾ).