വഴിയരികില്‍ പരുക്കേറ്റു കിടന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്, രണ്ട് പേര്‍ പിടിയില്‍

പാറശാല. വഴിയരികില്‍ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വള്ളവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന്‍ അസീമാണ് മരിച്ചത്. സംഭത്തില്‍ ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലംകോട് സ്വദേശികളായ ഷമീര്‍ ഭാര്യ ജെനീഫ ആല്‍ബര്‍ട്ട് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇവര്‍ അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കനായി ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. ചെങ്കവിള റോഡില്‍ പനങ്കാലയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 12.45നാണ് തല.യ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ വഴിയാത്രക്കാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.