kerala

മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം വേങ്ങര കണ്ണമംഗലം ജിഎംയുപി സ്കൂളില്‍ ഭക്ഷ്യവിഷബാധ. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 18 വിദ്യാത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അച്ഛനമ്പലം കണ്ണമംഗലം ജി എം യു പി സ്കൂളിൽ വെച്ച് നടന്ന എൽ എസ് എസ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ . ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതർ അറിയിച്ചു.

ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളിൽ നിന്ന് ചോറും ചിക്കൻ കറിയും തൈരും ആണ് നൽകിയത്. ഈ സ്കൂളിൽ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്. നിലവിൽ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരങ്ങൾ ഇല്ല. സ്കൂളിൽ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നും ആണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Karma News Network

Recent Posts

രാമേശ്വരം കഫെ സ്ഫോടനക്കേസ്; തമിഴ്നാട്, കോയമ്പത്തൂർ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ്…

3 mins ago

പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി- സുരേഷ് ​ഗോപി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി. പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക്…

11 mins ago

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

33 mins ago

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…

35 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…

49 mins ago

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

1 hour ago