Categories: kerala

ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നു, ഇന്ത്യയിലായതിനാല്‍ ജീവിച്ചിരിക്കുന്നുവെന്ന് വിനോദ സഞ്ചാരികള്‍

ജീവിച്ചിരിക്കാനും ചികിൽസ കിട്ടാനും പറ്റിയ രാജ്യം ഏതാണ്‌. കുറെ കാലം മുമ്പായിരുന്നു എങ്കിൽ പറഞ്ഞേനേ..അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ, ജർമ്മനി, ഇറ്റലി എന്നൊക്കെ..എല്ലാം പോയി മറഞ്ഞു. ഒരു ഓർമ്മകൾ മാത്രമായി അതൊക്കെ. ഇന്ന് ജീവിച്ചിരിക്കാൻ സാധ്യത കൂടുതൽ ഉള്ള രാജ്യം ഇന്ത്യ എന്നാണ്‌ പറയുന്നത്. മരുന്ന് കിട്ടാനും ചികിൽസക്കും ഇന്ത്യ തന്നെ ബെറ്റർ എന്ന് സായിപ്പും പാശ്ചാത്യരും പറയുന്നു.

ഇന്ത്യ ഇന്ന് ലോകത്തിന്റെ ജീവൻ നിലനിർത്താൻ ടൺ കണക്കിനു മരുന്ന് കയറ്റുമതി ചെയ്യുന്ന രീതിയിൽ മാത്രമല്ല ലോകത്തേ താരമാകുന്നത്. ഇന്ത്യ രോഗങ്ങളിൽ നിന്നും സുരക്ഷിതം എന്ന ബോധ്യം കൂടി ഇപ്പോൾ ലോകമാകെ പടർന്നിരിക്കുന്നു. ലോകത്തിന്റെ ജന സംഖ്യയുടെ 18% ജനങ്ങളേയാണ്‌ ഇന്ത്യാ മഹാ രാജ്യം സുരക്ഷിതമായി ചിറകടിയിൽ ഒളിപ്പിച്ച് വയ്ച്ചിരിക്കുന്നത്. ലോകത്തേ 100 മനുഷ്യരിൽ 18 പേരും ഇന്ത്യയിലാണ്‌. 1.5 മില്യൺ ജനങ്ങളേ കൊറോണയുടെ ഭീകരതയിൽ നിന്നും ഏറെ പ്രയാസപ്പെട്ട് നമ്മുടെ ഭരണാധികാരികൾ ഉറക്കം പോലും ഇല്ലാതെ രക്ഷിച്ച് നിർത്തി വൻ പോരാട്ടം നടത്തുന്നത് ലോകം വാർത്തയാക്കുകയാണ്‌

ഇന്ത്യയില്‍ എത്തിയ എല്ലാ വിദേശികളും രോഗമുക്തര്‍.ആയി. ആയിരക്കണക്കിനു വിദേശികൾ സുരക്ഷിതർ ആയി.ഒരു വിദേശിയേ പോലും നമ്മൾ മരണത്തിനു നല്കിയില്ല. ഇന്ന് ഇന്ത്യയിൽ ഉള്ള ബ്രിട്ടീഷുകാരും, സ്പെയിൻ കാരും, ഇറ്റലിക്കാരും, അമേരിക്കക്കാരുമായുള്ളവർ കൊറോണ പൊട്ടി പുറപ്പെട്ടപ്പോൾ മാതൃ രാജ്യത്തേക്ക് പോകാൻ വിമാനത്താവളത്തിൽ പോയി 10 ദിവസം വരെ കിടന്നതാണ്‌. എന്നാൽ അന്ന് അവർ പോയിരുന്നു എങ്കിൽ മാതൃരാജ്യത്തേ ആയിരകണക്കിനു ശവങ്ങളിൽ അവരും ഒന്നായേനേ.

സ്‌പെയിന്‍ നിവാസിയായ മരിയാനോ ഡിസംബറിലാണ് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സ്‌പെയിനിലേക്കു മടങ്ങാന്‍ ഒരുങ്ങുന്ന സമയത്താണ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയുന്നത്. തുടര്‍ന്ന് 12 ദിവസം എങ്ങനെയെങ്കിലും സ്‌പെയിനിലേക്ക് പോകണം എന്ന ധാരണയില്‍ വിമാനത്താവളത്തില്‍ ചിലവഴിച്ചു. പലപ്പോഴും കിടന്നത് നിലത്താണ്. ഇതിനുശേഷം മരിയാനോയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍, അവിടെ താന്‍ വളരെ സന്തുഷ്ടനായിരുന്നെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും മരിയാനോ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അഞ്ചു ദിവസമായി കാംപില്‍ താമസിക്കുകയാണ്. നാലു മാസത്തോളമായി ഞാന്‍ ഇന്ത്യയിലുണ്ട്. ജോലിയ്‌ക്കോ ബിസിനസിനോ വേണ്ടിയല്ല ഇവിടെ വന്നത്, ഇവിടെ ഒരു സുഹൃത്തും ഇല്ല. ഞാന്‍ ഒരു വിനോദ സഞ്ചാരിയാണ്.ഇന്ന് മരിയാനോ പറയുന്നത് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് തന്നെ ഇന്ത്യയിൽ ആയതിനാലാണ്‌ എന്നാണ്‌.

കേരളത്തോടും ഇവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞിരിക്കുകയാണ് കോവിഡ് ഭേദമായ വിദേശികള്‍. ബ്രിട്ടീഷില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളായവരും കോവിഡ് മുക്തരായി. ഇവര്‍ക്കും ഇന്ത്യയെ കുറിച്ചും ഇവിടുത്തെ സുരക്ഷയെ കുറിച്ചും മറിച്ചൊരു അഭിപ്രായമില്ല. ഈ പ്രായത്തിൽ ഉള്ള ഞങ്ങളുടെ സുഹൃത്തുക്കൾ പോലും ഞങ്ങളുടെ രാജ്യത്ത് തിരികെ എത്തുമ്പോൾ കാണാൻ ആകില്ലെന്നും പറയുന്നു.
സ്റ്റീവന്‍ ഹാന്‍കോക്ക് (61), ഭാര്യ ആന്‍ വില്യം (61), ജാനറ്റ് ലൈ (83), ജെയിന്‍ എലിസബത്ത് ജാക്‌സണ്‍ (63) എന്നിവരാണു ഇന്നലെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി വിട്ടത്.

കൊറോണയുടെ ശവപറമ്പുകളില്‍ പെട്ട നാടാണ് സ്‌പെയിനും അമേരിക്കയും ഇറ്റലിയുമൊക്കെ. അതിനാല്‍ തന്നെ അവരുടെ സ്വന്തം രാജ്യത്തേക്കാള്‍ സുരക്ഷിതമായ രാജ്യം ഇന്ത്യയായാണ് അവര്‍ കണക്കാക്കുന്നത്. ഇതൊക്കെ ഇവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. ലോകത്ത് ഏത് വലിയ രാജ്യത്തേക്കാളും സുരക്ഷിതമാണ് ഇന്ത്യ എന്നാണ് പലരും പറയുന്നത്. ലോകത്തുള്ള വിനോദ സഞ്ചാരികള്‍ മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റു നോക്കുകയാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അതിവസിക്കുന്ന ഒരു രാജ്യം ഏറ്റവും കൂടുതല്‍ സുരക്ഷിതമായി ഭരണാധികാരികള്‍ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുകയാണ്. ലോകത്തിലുള്ള പലരും ഇപ്പോള്‍ ഇന്ത്യയില്‍ വന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്. ലോകത്തില്‍ 25 ലക്ഷത്തോളം മലയാളി പ്രവാസികളുണ്ട്. ഇവര്‍ നാടണയുവാനും സുരക്ഷിതമായി മാതൃരാജ്യത്തെ മണ്ണില്‍ എത്തിപ്പെടുവാനും അവര്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവനുള്ള ആളുകള്‍ ഇന്ത്യ ഒരു വിശിഷ്ട രാജ്യമായാണ് കാണുന്നത്. എങ്ങനെയെങ്കിലും ഇന്ത്യയില്‍ എത്തിപ്പെട്ടിരുന്നെങ്കില്‍ ആഗ്രഹിക്കുന്നവരും കുറവല്ല.

 

 

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

5 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

6 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

30 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

39 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago