topnews

ലഡു വിതരണം ചെയ്ത് വിധി ആഘോഷമാക്കി ഫ്രാങ്കോ അനുകൂലികൾ

ബലാത്സം​ഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആഘോഷമാക്കി ഫ്രാങ്കോ അനുകൂലികൾ ലഡു വിതരണം ചെയ്താണ് വിധിയെ ഏറ്റെടുത്തത്. വെറുതെവിടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ ബന്ധുക്കൾ പറഞ്ഞു. ബിഷപ്പിന് നീതി ലഭിച്ചു, ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും അനുകൂലികൾ പറഞ്ഞു. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതിൽ അവരുടെ ബന്ധുക്കൾ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു. കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികൾ ആഘോഷിച്ചത്. ഇത് കളളക്കേസായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കെട്ടിച്ചമച്ച കേസന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ പ്രതികരണം.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് രിവലെയാണ് കോടതി കുറ്റ വിമുക്തനാക്കിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ബിഷപ്പിനെതിരെ ചുമത്തിയ കേസ് ഒന്നും നിലനിൽക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. ജഡ്ജി ജി ഗോപകുമാർ ആണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളിൽ നിന്നും നിങ്ങളെ വെറുതെ വിടുന്നു എന്ന് കോടതി ഫ്രാങ്കോ മുളക്കലിനോട് പറയുകയായിയരുന്നു. വിധികേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരയുകയായിരുന്നു.

കോടതിക്ക് പുറത്തെത്തിയ ബിഷപ്പ് സഹോദരനെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതി എന്നായിരുന്നു ബിഷപ്പിന്റെ ആദ്യ പ്രതികരണം. രിവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കോടയിലിൽ എത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. അതേസമയം കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

Karma News Network

Recent Posts

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

24 mins ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

1 hour ago

മേയർക്കെതിരെയുള്ള ഡ്രൈവറിന്റെ പരാതി, കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്.…

2 hours ago

പോത്തിന്റെ ആക്രമണം, നാല് പേർക്ക് പരിക്ക്, സംഭവം തൃശൂർ പെരുമ്പിലാവ് ചന്തയിൽ

തൃശൂർ : പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ…

2 hours ago

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവം, കോർപ്പറേഷൻ കൗൺസിലിൽ മേയർക്കെതിരെ ബിജെപിയുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. മേയർ സമൂഹത്തോട് മാപ്പുപറയണം ഡ്രൈവറോട്…

3 hours ago

ആയുധവുമായി എത്തി, നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

ലണ്ടൻ : നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വീടിനുള്ളിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും സമീപമുള്ളവരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത 36 കാരനായ പ്രതിയെ…

3 hours ago