entertainment

പ്രണവിനെ വേണ്ടേ? ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നെന്ന് ഗായത്രി സുരേഷ്‌

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഗായത്രിയെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം.

താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനും താരത്തിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ട്രോളുകളില്‍ തളരാതെ മുന്നോട്ട് പോവുകയാണ് ഗായത്രി സുരേഷ്. തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചുമുള്ള ഗായത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. നേരിട്ട് കണ്ടപ്പോള്‍ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.

ടേക്കുകള്‍ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷന്‍ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചന്‍ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ടെന്നും എല്ലാ ഫാക്ടറും ഒത്തുവന്നാല്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാന്‍ വരും. പിന്നെ നിര്‍മ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച്‌ പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്. ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി.

 

Karma News Network

Recent Posts

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

32 mins ago

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം, 4 മരണം, 56 പേർക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച…

42 mins ago

സർവേയിലെ മോദി തരംഗം, റെക്കോഡിട്ട് ഓഹരി വിപണി, അമ്പരന്ന് ലോകം

തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും…

59 mins ago

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

1 hour ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

2 hours ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

2 hours ago