trending

സാമ്പത്തിക പരാധീനതകൾക്കു പിന്നാലെ വൃക്ക രോഗവും, ഒരു 23 വയസ്സ്കാരിക്ക് താങ്ങാവുന്നതിൽ കൂടുതൽ അവൾ അനുഭവിച്ചു, കുറിപ്പ്

സാമ്പത്തിക പരാധീനതകൾക്കു പിന്നാലെ വൃക്ക രോഗവും കൂട്ടിനെത്തിയപ്പോൾ ജീവിതത്തിൽ തളരാതെ പിടിച്ചു നിന്ന കഥ പറയുകയാണ് ഗിരീഷ് മോഹൻ. ,എന്റെ സന്തോഷങ്ങളിൽ, സങ്കടങ്ങളിൽ, ടെൻഷനിൽ, എന്റെ പിടിവാശികളിൽ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണെ….ഒരായിരം വിവാഹ വാർഷികാശംസകൾ..തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നെന്ന് ​ഗിരീഷ് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാൻ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം. വിധി വില്ലനായി കടന്ന് വന്നത് അപ്രതീക്ഷിതമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കൺസ്ട്രക്ഷൻ മേഖല തകർന്നു തരിപ്പണം ആയി സാമ്പത്തികമായി തകർന്നു. കൂടെ എന്റെ ആദ്യത്തെ കണ്മണിയുടെ ജനനവും, രക്ഷപ്പെടാൻ വേണ്ടി കടൽ കടന്നു Maldives ലേക്ക്. നല്ല ജോലി മികച്ച ശമ്പളം, രക്ഷപ്പെട്ടു എന്ന് പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അടുത്ത ഇടിത്തീ….ഇത്തവണ വിധി ആക്രമിച്ചത് കിഡ്നി ഫെയ്‍ലിയർ എന്ന രൂപത്തിൽ ആയിരുന്നു. ഹീമോഡയാലിസിസ്.

കേട്ട് കേൾവി മാത്രമുള്ള ആ പേര് ജീവിതത്തിന്റെ ഭാഗമായി…തോൽക്കാൻ തയ്യാറല്ലായിരുന്നു. കയറുമായി കാത്തു നിന്ന കാലന്റെ മുന്നിൽ നിന്നും ഒരു തിരിച്ചു നടത്തം. മൂന്നു മാസത്തോളം ആശുപത്രി വാസം. ഒരുപാട് പേര് ജീവിതവും ജീവനും തിരികെ കിട്ടാൻ സഹായിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാർ, വീട്ടുകാർ, നോക്കി പരിചരിച്ച ഡോക്ടർമാർ, സുഹൃത്തിനെ പോലെ സഹോദരനെ പോലെ നോക്കിയ നഴ്സുമാർ, ഡയാലിസിസ് ടെക്‌നിഷൻസ്,ഇതിനേക്കാൾ എല്ലാം ഉപരി പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി അമ്മ,..ഇതിനെല്ലാം അപ്പുറം യാത്ര പറഞ്ഞു കടൽ കടന്നു പോയതിനു ശേഷം രോഗാവസ്ഥയിൽ തിരിച്ചു വന്നിട്ടും നാല് മാസത്തോളം നേരിൽ കാണാതെ ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് കാത്തിരുന്ന എന്റെ പ്രിയതമ. ഓരോ ഫോൺ വിളികളിലും അവൾ തന്ന സപ്പോർട്ട്, ബലം, ശക്തി…..പാവം…

ഒരു 23 വയസ്സ്കാരിക്ക് താങ്ങാവുന്നതിൽ കൂടുതൽ അനുഭവിച്ചു,എന്റെ സന്തോഷങ്ങളിൽ, സങ്കടങ്ങളിൽ, ടെൻഷനിൽ, എന്റെ പിടിവാശികളിൽ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണെ….ഒരായിരം വിവാഹ വാർഷികാശംസകൾ..തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നു….

Karma News Network

Recent Posts

ഓടുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമം, 57കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍…

8 mins ago

കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…

41 mins ago

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള…

1 hour ago

ആലപ്പുഴയിലെ ആത്മീയ കേന്ദ്രം വഴി ബിജെപിക്ക് വോട്ട് പിടിച്ചെന്ന ആരോപണം കൃപാസനത്തെ ലക്ഷ്യം വച്ചോ?

ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…

2 hours ago

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍, ഒരാൾ കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…

2 hours ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…

3 hours ago