kerala

കേരളത്തിലും ശ്മശാനത്തിനായി കാത്തിരിപ്പ്; ശാന്തികവാടത്തില്‍ നാളെ വരെയുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് സംസ്‌കാരം നടത്താന്‍ സാധിക്കുന്നത്. കൊറോണയുടെ രണ്ടാംഅതിവ്യാപനത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ കേരളത്തിലെ ശ്മശാനങ്ങളിലും തിരക്ക് കൂടുന്നു.

തിരുവനന്തപുരം ശാന്തികവാടത്തില്‍ നാളെ വൈകുന്നേരം നാലുമണി വരെ ബുക്കിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഒരുദിവസം ഇവി െസംസ്‌കരിക്കുന്നത് 24 മൃതദേഹങ്ങളാണ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് സംസ്‌കാരം നടത്താന്‍ സാധിക്കുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടന്‍പരിഹരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എല്ലാം സംസ്‌കരിക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായിട്ടുണ്ട്. കഴക്കൂട്ടത്ത് പുതിയ ശ്മാശനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.

ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമാവുകയാണ്. മാറനെല്ലൂരിലും പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതി തന്നെയാണ് തുടരുന്നത്. ദിനവും ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.

 

Karma News Network

Recent Posts

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

9 mins ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

21 mins ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

28 mins ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

49 mins ago

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ്…

1 hour ago

സലാലയിൽ വാഹനാപകടം, മലയാളി യുവാവ് മരിച്ചു

സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. മുഹമ്മദ് റാഫി…

1 hour ago