തിരുവനന്തപുരം: മില്‍മ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കിയ ക്ഷീരസംഘം സഹകരണബില്ലും ഗവര്‍ണര്‍ പിടിച്ചുവെച്ചു. സംസ്ഥാന ഭരണസംവിധാനമുപയോഗിച്ച് സഹകരണസംഘം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള നടപടിയായാണ് ഈ നിയമനിര്‍മാണത്തെ രാജ്ഭവന് കാണുന്നത്. പ്രാദേശിക ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ സമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.
ക്ഷീരകര്‍ഷകരുടെ പ്രതിനിധികള്‍ക്കല്ലാതെ അഡ്മിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്നാണ് ഗവര്‍ണറുടെ കാഴ്ചപ്പാട്. ബില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിനെത്തുടര്ന്ന് മന്ത്രി ജെ. ചിഞ്ചുറാണി രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം കണ്ട് വിശദീകരണം നല്കി.
ക്ഷീരസംഘങ്ങളില്‍ അഡിമിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ നേരത്തേ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റര്‍ ചുമതലപ്പെടുത്തുന്നയാളിന് വോട്ടവകാശം നല്‍കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍, വോട്ടവകാശം ഒരാളെ എങ്ങനെ ചുമതലപ്പെടുത്തുമെന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. ബില്‍ അംഗീകരിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയിട്ടുമില്ല.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…