topnews

പരസ്പരം മിണ്ടാതെ ഗവര്‍ണറും മുഖ്യമന്ത്രിയും, മുഖ്യമന്ത്രി ചായസത്കാരത്തിലും പങ്കെടുത്തില്ല

തിരുവനന്തപുരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചില്ല. സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായ ഉടനെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.

അതേസമയം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന ശേഷം മുഖ്യമന്ത്രി ഗവര്‍ണര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. എകെ ശശീന്ദ്രനും പുതിയ മന്ത്രിമാരായ കെബി ഗണേഷ് കുമാറും, രാമചന്ദ്രന്‍ കടന്നപ്പള്ളിയും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്.

അതേസമയം മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും ചായസത്കാരം ബഹിഷ്‌കരിച്ചു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ഇന്നലെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Karma News Network

Recent Posts

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

26 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

29 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

45 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

2 hours ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

2 hours ago