entertainment

തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകും, ഗിന്നസ് പക്രു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം എത്തിയിട്ടുണ്ട്. മാത്രമല്ല സംവിധായകനായു അദ്ദേഹം തിളങ്ങി. ഇപ്പോള്‍ തന്റെ രാഷ്ട്രീയ പ്രവേശവനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗിന്നസ് പക്രു.

തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോഡ് വരെ സ്വന്തമാക്കിയ താരമാണ് പക്രു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ പക്രു പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്. 1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയില്‍ എത്തിയത്. തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പക്രു പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

പക്രുവിന്റെ വാക്കുകളിങ്ങനെ, കൊവിഡിന് ശേഷം കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും. ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്.

തന്നെ പോലുയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്‌നം.

Karma News Network

Recent Posts

കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള…

17 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

46 mins ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

1 hour ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

2 hours ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

11 hours ago