കോഴിക്കോട്: കോടഞ്ചേരിയില്‍ 20കാരി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ തിരുവാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 20നായിരുന്നു ഹഫ്സത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹഫ്സത്തിന്റെ ഭര്‍ത്താവ് ഷിഹാബുദ്ദി ന് ഓട്ടോ ഡ്രൈവറാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മകളെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ഹഫ്സത്തിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മകള്‍ തന്നെ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നുവെന്ന് പിതാവ് അബ്ദുള്‍ സലാമും മാതാവ് സുലൈഖയും പറഞ്ഞു.
ഹഫ്സത്തും ഷിഹാബുദ്ദീനും തമ്മിലുള്ള വിവാഹം 2020 നവംബര്‍ അഞ്ചിനായിരുന്നു നടന്നത്. വിവാഹത്തിന് പിന്നാലെ തന്നെ സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ ആരംഭിച്ചു എന്ന് ഹഫ്സത്തിന്റെ കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചുവെന്നും അമിതമായി ജോലി ചെയ്യിച്ചുവെന്നും മാതാവ് പറയുന്നു.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…
കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…
ഡൽഹി സ്വദേശിനിയായ ഫിറ്റ്നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…