entertainment

കസ്തൂരിമാന്‍ താരം ഹരിത ജി നായര്‍ വിവാഹിതയാകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഒടുവില്‍ തിങ്കള്‍കലമാന്‍ എന്ന പരമ്പരയിലാണ് നടി അഭിനയിച്ചത്. ഹരിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. സിനിമ എഡിറ്റര്‍ വിനായക് ആണ് ഹരിതയുടെ പ്രതിശ്രുത വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഹരിത വിവാഹിതയാകാന്‍ ഒരുങ്ങുന്ന വിവരം പങ്കുവെച്ചത് സംവിധായകന്‍ ശ്രീജിത്ത് വിജയിയാണ്. അവളുടെ വലിയ ദിവസം എന്ന് കുറിച്ച കൊണ്ടാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ഭാര്യയും നടിയുമായ റെബേക്ക സന്തോഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹരിത. തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വല്‍ത് മാന്‍ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകന്‍. കോട്ടയമാണ് സ്വദേശം.

നഴ്‌സിംഗ് രംഗത്ത് നിന്നാണ് ഹരിത അഭിനയത്തിലേയ്ക്ക് എത്തിയത്. ചെറുപ്പം മുതലെ അഭിനയം മോഹം മനസ്സിലുണ്ടായ താരം അച്ഛന് വേണ്ടിയായിരുന്നു നെഴ്‌സിംഗ് പഠിക്കാന്‍ വേണ്ടി പോയത്. അടുത്തിടെ സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അ്ന്ന് ഹരിതയ്‌ക്കൊപ്പം റെയ്ജനും ഉണ്ടായിരുന്നു. അഭിനയത്തിലേയ്ക്ക് വരാന്‍ വേണ്ടിയാണ് നഴ്‌സിംഗിന് പോയതെന്നാണ് നടി പറഞ്ഞത്.

ഹരിതയുടെ വാക്കുകള്‍ ഇങ്ങനെ…’ ചെറുപ്പം മുതലെ അഭിനയത്തോടായിരുന്നു താല്‍പര്യം. എന്നാല്‍ അച്ഛന് തനിക്കൊരും ജോലി വേണമെന്നായിരുന്നു. പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം എന്റെ ഇഷ്ടത്തിന് എന്ത് വേണോ ചെയ്‌തോളാന്‍ അനുവാദം തന്നു’. ‘ പ്ലസ്ടു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ജോലി ലഭിക്കുന്ന ഒരു കോഴ്‌സായിരുന്നു അന്വേഷിച്ചത്. അപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് എഞ്ചിനിയറിംഗും നഴ്സിംഗ് ആയിരുന്നു . അങ്ങനെ നഴ്‌സിംഗ് പഠിക്കാന്‍ ചേര്‍ന്നു’.

‘എന്നാല്‍ പഠനം പൂര്‍ത്തിയാക്കിപ്പോഴാണ് ജോലി കിട്ടണമെങ്കില്‍ എക്‌സ്പീരിയന്‍സ് വേണമെന്ന് അറിഞ്ഞത്. പിന്നീട് ജോലി ചെയ്തു. എക്‌സ്പീരിയന്‍സ് നേടിയതിന് ശേഷം അച്ഛനോട് തന്റെ അഭിനയമോഹത്തെ കുറിച്ച് വീണ്ടും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു’. ‘ജോലി ചെയ്ത് ശമ്ബളമൊക്കെ കിട്ടുമ്‌ബോള്‍ മനസ് മാറുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അപ്പോഴും തന്റെ അഭിനയമോഹം പോയിട്ടില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എന്റെ ആഗ്രഹം സമ്മതിക്കുകയായിരുന്നു’ ഹരിത പറഞ്ഞു.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

11 mins ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

12 mins ago

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

41 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

41 mins ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

1 hour ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

1 hour ago