Categories: kerala

അതിക്രമങ്ങൾക്ക് തടയിടാനാകുന്നില്ല, വാക്ക് പാലിക്കാനാകാതെ ആരോഗ്യവകുപ്പ് , ആശുപത്രികളിൽ സിസിടിവി സ്ഥാപി സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. ഓരോ തവണയും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കുമെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും വാക്കുകൾ വാചകങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഡോ വന്ദന കൊല്ലപ്പെട്ടതിന് ശേഷവും നിരവധി ആക്രമണങ്ങൾ ഡോക്ടർമാർക്ക് നേരെ ഉണ്ടായി. ഇതിനാൽ തന്നെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.

സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉൾപ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് നിലവിൽ സിസിടിവിയുള്ളത്സി സിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ പ്രധാന ഇടങ്ങളിൽ ഉടൻ സിസിടിവി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും നടപ്പിലായില്ല.

ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് ഇതിന് കാരണം. സിസിടിവി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുമ്പോഴും അത് പാലിക്കപ്പെടാത്തതിൽ സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം. മിക്ക ആശുപത്രി ആക്രമണങ്ങളുടെയും ദൃശ്യങ്ങളില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുന്ന സാഹചര്യവുമുണ്ട്. തെളിവിന്റെ അഭാവത്തിൽ കേസ് തള്ളിപ്പോകും.

Karma News Network

Recent Posts

ജോസ് കെ മാണിയ്ക്കെതിരെ വിമർശനം, പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ…

14 mins ago

എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെയ്ക്കുന്നില്ല, കോൺഗ്രസ്സിന് നേരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കൊണ്ട് ഈ ജൻമം രാജിവയ്പ്പിക്കാം എന്ന് ഒരു കോൺഗ്രസ്സും കരുതണ്ട,അതിനുള്ള വെള്ളം വാങ്ങി വച്ചോ,ദാ മുകയമന്ത്രി പിണറായി വിജയൻ…

46 mins ago

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്ച

ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി…

2 hours ago

99 കോൺഗ്രസ് എം.പിമാരേ അയോഗ്യരാക്കാൻ ഹർജി, ഖതാഖാത് പണം കൈമാറ്റം

കോൺഗ്രസിന്റെ 99 എം.പിമാരേയും അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്‌ ദില്ലിയിലെ അഭിഭാഷകൻ വിഭോർ ആനന്ദ്. ജനപ്രാതിനിധ്യ നിയമത്തിലെ (ആർപിഎ)…

2 hours ago

വിമാനാപകടം, മലാവി വൈസ് പ്രസി‍ഡന്റ് സോളോസ് ക്ലോസ് ചിലിമയും ഭാര്യയും ഉൾപ്പെടെ 10 പേർക്കു ദാരുണാന്ത്യം

ലിലോങ്‌വേ: മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടു. മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും(51)…

3 hours ago

മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം

മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. കള്ളപ്പണ ഇടപാടിലാണ് അന്വേഷണം. നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിറിനെയും, ഷോൺ ആന്റണിയേയും…

4 hours ago