entertainment

‘എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം’

സോഷ്യല്‍ മീഡിയകളിലൂടെ സ്ത്രീകളെ അപമാനിച്ച ആളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹേമന്ദ് മേനോന്‍.സ്ത്രീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നവരായാലും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടണമെന്നും ഇങ്ങനെയുള്ളവരെ വീട്ടില്‍ ചെന്നു തന്നെ തല്ലുമെന്നും ഹേമന്ദ് പറഞ്ഞു.വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെ വിമര്‍ശിക്കുന്നവരോട് തനിക്കൊന്നും പറയാനില്ല,ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം ഇതുപോലെ പ്രതികരിക്കുന്നതാണ്,-ഹേമന്ദ് കുറിച്ചു.

ഹേമന്ദ് മേനോന്റെ കുറിപ്പ് വായിക്കാം,ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാല്‍ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നില്‍ക്കുന്ന ഓരോരുത്തരോടും ആണ്.നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാല്‍ നിങ്ങള്‍ ആസ്വദിക്കുമോ അതോ അവനെ വീട്ടില്‍ പോയി തല്ലുമോ?എന്റെ കാര്യം പറയാം ഞാന്‍ തല്ലും,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും.ഇത് അധികാരം കൈയില്‍ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവര്‍ക്കു ശിക്ഷ കിട്ടാന്‍ ഉള്ള നിയമങ്ങള്‍ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഞാന്‍ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ.ഇനി ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍.ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷേ എന്റെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കേട്ടിട്ട് രോഷം അടക്കാനാവാതെ ഞാന്‍ നവമാധ്യമങ്ങളില്‍ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകള്‍ എവിടെ ആയിരുന്നു?ആ കേസില്‍,ഈ കേസില്‍?ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു!ഈ ഫെമിനിസ്റ്റുകള്‍ എന്ത് കൊണ്ട് സാധരണ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി?എന്നൊക്കെ ആണ്.

എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം?ഇനി എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ അടങ്ങി വീട്ടില്‍ ഇരിക്കും,ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കില്‍ അങ്ങനെ പറയുന്നവര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം.ഇങ്ങനെ സംസാരിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം,നിങ്ങളാണ് അവന്റെ ധൈര്യം.പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്.അത് സ്ത്രീ ആയാല്‍ ഫെമിനിച്ചി പുരുഷന്‍ ആയാല്‍ അവന്‍ സൂപ്പര്‍ ഹീറോ.നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കില്‍ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോള്‍ മോശമായിപ്പോയി എന്ന് പറയാന്‍ നില്‍ക്കരുത്.

Karma News Network

Recent Posts

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

26 mins ago

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

46 mins ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

46 mins ago

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

1 hour ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

1 hour ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

2 hours ago