mainstories

രാജ്യത്തെ ഇസ്ലാമിക ഭീകരതക്കെതിരെ സങ്കല്‍പ്പ യാത്രയുമായി ഹൈന്ദവ സമൂഹം തെരുവിൽ.

ന്യൂ ഡൽഹി/ രാജ്യത്തെ ഇസ്ലാമിക ഭീകരതക്കെതിരെ സങ്കല്‍പ്പ യാത്രയുമായി ഹൈന്ദവ സമൂഹം തെരുവിൽ. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചു എന്ന കാരണത്താൽ ഉദയ്പൂരിലും അമരവാതിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്രൂരഹത്യകള്‍ക്കെതിരെയാണ് ഹൈന്ദവ സമൂഹം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും മുദ്രാവാക്യങ്ങളുമായി വിവിധ ഹിന്ദുസംഘടനകൾ സങ്കല്‍പ്പ യാത്രയുമായി ദല്‍ഹിയിൽ അണിനിരന്നത്.

പതിനായിരങ്ങള്‍ അണിനിരന്ന ഈ സങ്കല്‍പ്പ യാത്രയിൽ ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തുകയുണ്ടായി. ഉദയ്പൂരിലും അമരവാതിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്രൂരഹത്യകള്‍ക്കെതിരെയുള്ള പ്രതിഷേധമായി ഹിന്ദുസംഘടനകൾ നടത്തിയ സങ്കല്‍പ്പ യാത്ര മാറി. ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് രാജ്യം മുന്നോട്ടുപോകുന്നത്. ജിഹാദും ശരീയത്തും ഭാരതത്തിന് വേണ്ടെന്നും യാത്ര ആഹ്വാനം ചെയ്തു. ദേശീയപതാകയും സനാതന ധര്‍മ്മത്തിന്റെ പ്രതീകമായ കാവി പതാകകളും കയ്യിലേന്തിയായിരുന്നു യാത്ര പരിപാടി നടന്നത്. കാളീദേവിയെ അപമാനിച്ച ലീനമണിമേഘലയുടെ ഡോക്യുമെന്ററിക്കെതിരെയും പ്രതിഷേധമിരമ്പുകയുണ്ടായി.

ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് കനയ്യലാല്‍, ഫാര്‍മസിസ്റ്റ് ഉമേഷ് കോല്‍ഹേ എന്നിവരെ അടുത്തിടെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. വിവിധ ഹിന്ദുസംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയ്ക്ക് സംന്യാസി സമൂഹമാണ് നേതൃത്വം നല്‍കിയത്. മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച യാത്ര ജന്തര്‍മന്തറില്‍ സമാപിച്ചു.

അതേസമയം, പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് തുറന്ന്കത്ത്പ നൽകിയിരിക്കുകയാണ്. 15 മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ 117 പേർ ഒപ്പിട്ട കത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്‌ക്ക് നൽകിയിരിക്കുന്നത്.

കോടതിയുടെ പരാമർശം ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിന് സമാനതകളില്ലാത്ത കളങ്കം ചാർത്തിയതായും, പരാമർശം ജനാധിപത്യ മൂല്യങ്ങളെ യും രാജ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും, പരാമർശം എത്രയും വേഗം പിൻവലിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Karma News Network

Recent Posts

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

4 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

20 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

31 mins ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

60 mins ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

1 hour ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി താരം.…

2 hours ago