topnews

രാത്രിയും ചൂട്ടുപൊള്ളുന്നു, വരാനിരിക്കുന്നത് കൊടുംവേനലോ?

കേരളത്തിൽ പകൽ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുന്നു. വരാനിരിക്കുന്നത് കൊടുംവേനലെന്ന് സൂചന നൽകുകയാണ് നിലവിലെ കാലാവസ്ഥ. സാധാരണ മാർച്ച് മാസമാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണ നേരത്തേയായി. മാർച്ച് ആരംഭത്തോടെ കേരളത്തിൽ കടുത്ത വേനലെത്താനാണ് സാധ്യത.

രാത്രിയിലെ മേഘം മൂടിയ അന്തരീക്ഷം ചൂട് കൂട്ടുകയാണ്. അന്തരീക്ഷത്തിലെ മധ്യനിരയിലെ ഈർപ്പം മൂലം ഉണ്ടാകുന്ന നീരാവിയും രാത്രി കാലങ്ങളിലെ ചൂട് കൂട്ടാൻ കാരണമാകുന്നുണ്ട്. അതിനാൽ, യഥാർഥ താപനിലയേക്കാൾ രാത്രി സമയത്ത് കൂടുതൽ ചൂട് അനുഭവപ്പെടാനിടയാകും. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയം ജില്ലയിലാണ്. ചൊവ്വാഴ്ച ജില്ലയിൽ 38.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ഫെബ്രുവരി പതിനാറിന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണം.

Karma News Network

Recent Posts

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

4 mins ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

37 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

1 hour ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

2 hours ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago