Home kerala മൾട്ടി ലെവൽ മാർകെറ്റിങ്ങിന്റെ പേരിൽ വ്യാജ ചികിത്സയും മരുന്ന് വില്പനയും പ്രതികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മൾട്ടി ലെവൽ മാർകെറ്റിങ്ങിന്റെ പേരിൽ വ്യാജ ചികിത്സയും മരുന്ന് വില്പനയും പ്രതികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വർഷങ്ങൾ ആയി വീടുകൾ കയറി ഇറങ്ങി വ്യാജ ചികിത്സയും വ്യാജമായി മരുന്ന് വില്പനയും നടത്തിവന്ന കായംകുളം ഗോവിന്ദമുട്ടത്തെ കൊച്ചുകടവിൽ പടീറ്റതിൽ വീട്ടിൽ ഓട്ടോ ഡ്രൈവർ റെജി രവീന്ദ്രൻ, ജയലക്ഷ്മി റെജി, സുധ രവീന്ദ്രൻ എന്നിവർക്കു എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു.

മൾട്ടി ലെവൽ മാർകെറ്റിംഗിൽ നിന്നും കമ്മീഷൻ അടിസ്ഥാനത്തിൽ ലഭിക്കുന്ന മരുന്നുകൾ ഉപയോഗിച്ച് ആയിരുന്നു ഇവർ വ്യാജമായി ചികിത്സ നടത്തിയത്. മരുന്നുകളുടെ ഗുണനിലവാരം മാത്രമല്ല ഇവിടെ പ്രാധാന്യം, മനുഷ്യ ജീവനെ വെച്ച് പന്താടുന്ന രീതിയിൽ സാമ്പത്തിക ലാഭത്തിനു വേണ്ടി വ്യാജമായി നടത്തിവന്ന ഇവരുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്ന കർമ്മ ന്യൂസിന്റെ ഇടപെടൽ ഇതുപോലെ ഉള്ള ആളുകളുടെ മുഖം മൂടി വലിച്ചു കീറുന്നതായിരുന്നു.

ഇവർ ഏജന്റ് ആയ മൾട്ടി ലെവൽ മാർക്കറ്റിംഗ് വിവരങ്ങളും ഇവർ രോഗത്തിനുള്ള മരുന്നാണെന്നും പറഞ്ഞു ആളുകൾക്കു ചികിത്സ നടത്തുവാൻ ഉപയോഗിച്ചതിന്റെ വിവരങ്ങൾ സഹിതം കർമ്മ ടീം പുറത്തു വിട്ടിരുന്നു. എന്ത് വന്നാലും കമ്പനി നോക്കുമെന്നു പറയുന്ന ഈ മൂവർ സംഗം എന്ത് അടിസ്ഥാനത്തിലാണ് ആളുകളെ വീട്ടിൽ കയറി ചികിത്സിക്കുന്നതും തോന്നിയത് പോലെ മരുന്നുകൾ കൊടുക്കുന്നത്.

ചികിൽസിക്കാൻ ഒരു അധികാരവും ഇല്ലാത്ത വീടുകളിൽ കയറി വ്യാജ മരുന്ന് കൊടുക്കുകയും ഗുണ്ടായിസം നടത്തുകയും ചെയ്ത ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.