kerala

മകനും ഭർത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയിൽ

പിഞ്ചു കുഞ്ഞും അച്ഛനുമുൾപ്പെടെ നാല് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടം ഇന്നലെ വൈകുനേരമാണ് നടന്നത്. മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതറിയാതെ ആശുപത്രിയിൽ കഴിയുന്ന ശരണ്യ കാണുന്നവർക്കെല്ലാം നോവാകുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശരണ്യ ഇരുവരെയും കാണണമെന്നു പറഞ്ഞ് കരയുകയാണ്.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയ സംഘമാണ് മാങ്കുളം പോമരം വളവിൽ അപകടത്തിൽപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ച് മണിയോടെ മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവൈറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ച് ഇവർ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണംവിട്ട വാഹനം റോഡരികിലെ ക്രാഷ് ബാരിയർ തകർത്താണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തിയെങ്കിലും വാഹനം താഴ്ചയിലായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയിരുന്നു. മുക്കാൽ മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ആളുകളെ വാഹനത്തിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചത്.

രണ്ട് ട്രാവലറും ഒരു ഇന്നോവയും ഉൾപ്പെടെ മൂന്ന് വാഹനങ്ങളിലായാണ് സംഘം വിനോദയാത്രയ്ക്കെത്തിയത്. ഇതിലൊരു ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് അഭിനേഷ് മൂർത്തിയും ഒരു വയസ്സുകാരനായ മകൻ തൻവിക് വെങ്കടും മരിച്ചത് ആശുപത്രിയിലുള്ള ശരണ്യ ഇതുവരെ അറിഞ്ഞിട്ടില്ല.

രക്ഷാപ്രവർത്തനത്തിനിടയിൽ മൂന്നുപേരെയും മൂന്ന് വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത്. വ്യത്യസ്ത വാഹനങ്ങളിൽ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു. മകൻ അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ വച്ചുമാണ് മരിച്ചത്. ശരണ്യ നിലവിൽ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു രണ്ടുപേർ.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

10 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

13 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

35 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

50 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago