ബോളിവുഡ് താരദമ്പതികൾക്കെതിരെ കൂരമ്പുകൾ കോർത്ത പ്രസ്താവനയുമായി കങ്കണ റണൗട്ട്. ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നും അയാളെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണെന്നും രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ കങ്കണ ആരോപിച്ചിരുന്നു. രൺബീർ കപൂർ - ആലിയ ഭട്ട് ദമ്പതികളെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപണം.
ആരോപണവിധേയരായ താരദമ്പതികൾക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തുറന്നടിച്ചിരിക്കുന്നത്. സഹോദരന്റെ വിവാഹ സത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോൾഡൻനിറവുമുള്ള സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തൽ ഇതിനിടെ ഉണ്ടായിരുന്നു.
എന്നെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർ അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണ പോസ്റ്റ് ചെയ്ത സ്റ്റോറി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സംശയകരമായ ഒന്നും തന്നെ ചുറ്റിലും നടക്കുന്നില്ല. കാമറയുമായോ അല്ലാതെയോ ആരും പിന്തുടരുന്നില്ലെന്നും അവർ കുറിച്ചു. ‘ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവരോടുമായി ഒരു കാര്യം. നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂ’ കങ്കണ കൂട്ടിച്ചേർത്തു.
എവിടെ പോയാലും തന്നെ ഒരാൾ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്ന് രണ്ട് ദിവസം മുമ്പ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. റോഡിൽ മാത്രമല്ല താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിംഗ് ഏരിയയിലും വീടിന്റെ ടെറസിലും വരെ കാമറ വെച്ച് നീക്കങ്ങൾ പകർത്തുന്നു. തന്റെ ഷെഡ്യൂൾ എങ്ങനെയാണ് ഈ ചാരൻമാർക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകർത്തുന്ന ഈ ചിത്രങ്ങൾ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിച്ചിരുന്നതാണ്.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…