‘നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും’- ക​ങ്ക​ണ​ ​റ​ണൗ​ട്ട്

ബോ​ളി​വു​ഡ് ​താ​ര​ദമ്പതികൾക്കെതിരെ കൂരമ്പുകൾ കോർത്ത പ്രസ്താവനയുമായി ​​ക​ങ്ക​ണ​ ​റ​ണൗ​ട്ട്.​ ​ഒ​രു​ ​കാ​സ​നോ​വ​ ​ത​ന്റെ​ ​പി​ന്നാ​ലെ​യു​ണ്ടെ​ന്നും​ ​അ​യാ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ​ന​ടി​യാ​യ​ ​ഭാ​ര്യ​യാ​ണെ​ന്നും രണ്ട് ദിവസം മുമ്പ്​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പി​ൽ​ ​ക​ങ്ക​ണ​ ​ആരോപിച്ചിരുന്നു. ര​ൺ​ബീ​ർ​ ​ക​പൂ​ർ​ ​-​ ​ആ​ലി​യ​ ​ഭ​ട്ട് ​ദ​മ്പ​തി​ക​ളെ​യാ​ണ് ​ക​ങ്ക​ണ​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ​ആ​രോ​പ​ണം.​

ആരോപണവിധേയരായ താരദമ്പതികൾക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തുറന്നടിച്ചിരിക്കുന്നത്. ​സ​ഹോ​ദ​ര​ന്റെ​ ​വി​വാ​ഹ​ ​സ​ത്കാ​ര​ത്തി​ന് ​ക​ങ്ക​ണ​ ​ധ​രി​ച്ച​ത് ​പോ​ലെ​ ​വെ​ള്ള​യും​ ​ഗോ​ൾ​ഡ​ൻ​നി​റ​വു​മു​ള്ള​ ​സാ​രി​യാ​ണ് ​ആ​ലി​യ​ ​വി​വാ​ഹ​ത്തി​ന് ​ധ​രി​ച്ചി​രു​ന്ന​തെ​ന്ന് ​​സോ​ഷ്യ​ൽ​ ​മീ​ഡി​യ കണ്ടെത്തൽ ഇതിനിടെ ഉണ്ടായിരുന്നു.

എന്നെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർ അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് ക​ങ്ക​ണ പോസ്റ്റ് ചെയ്ത സ്റ്റോറി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സംശയകരമായ ഒന്നും തന്നെ ചുറ്റിലും നടക്കുന്നില്ല. കാമറയുമായോ അല്ലാതെയോ ആരും പിന്തുടരുന്നില്ലെന്നും അവർ കുറിച്ചു. ‘ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവരോടുമായി ഒരു കാര്യം. നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂ’ കങ്കണ കൂട്ടിച്ചേർത്തു.

എ​വി​ടെ​ ​പോ​യാ​ലും​ ​ത​ന്നെ​ ​ഒ​രാ​ൾ​ ​പി​ന്തു​ട​രു​ക​യും​ ​ചാ​ര​പ്ര​വൃ​ത്തി​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്നുവെന്ന് രണ്ട് ദിവസം മുമ്പ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.​ റോ​ഡി​ൽ​ ​മാ​ത്ര​മ​ല്ല​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​ത്തി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ലും​ ​വീ​ടി​ന്റെ​ ​ടെ​റ​സി​ലും​ ​വ​രെ​ ​കാ​മ​റ​ ​വെച്ച് ​​ ​നീ​ക്ക​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ന്നു.​ ​ത​ന്റെ​ ​ഷെ​ഡ്യൂ​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​ഈ​ ​ചാ​ര​ൻ​മാ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​തെ​ന്നും​ ​ര​ഹ​സ്യ​മാ​യി​ ​പ​ക​ർ​ത്തു​ന്ന​ ​ഈ​ ​ചി​ത്ര​ങ്ങ​ൾ​ ​കൊ​ണ്ട് ​അ​വ​രെ​ന്താ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​ക​ങ്ക​ണ​ ​ചോ​ദി​ച്ചിരുന്നതാണ്.