Home kerala വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം, വൈകിട്ട് ആറ് മുതല്‍ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം, വൈകിട്ട് ആറ് മുതല്‍ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ വൈകിട്ട് 7 മുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് മഴ കുറഞ്ഞത് മൂലം ജലവൈദ്യുതി നിലയങ്ങളിലെ റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ് കാരണം.

വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബന്ധിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവ് വന്നതുമൂലം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് കെഎസ്ഇബി അറിയിച്ചു.

അതേസമയം നിയന്ത്രണം ഒഴിവാക്കുവാന്‍ വൈകുന്നേരം 6 മുതല്‍ 11വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് കെഎസ്ഇബി പറയുന്നത്.